Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതങ്കഅങ്കി ഘോഷയാ​ത്ര...

തങ്കഅങ്കി ഘോഷയാ​ത്ര ഇന്നെത്തും; ശബരിമലയിൽ നാളെ മണ്ഡലപൂജ

text_fields
bookmark_border
ശബരിമല: മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച്​ ആറന്മുളയില്‍നിന്ന്​ പുറപ്പെട്ട ഘോഷയാത്ര വെള്ളിയാഴ്​ച സന്നിധാനത്ത്​ എത്തും. ശനിയാഴ്​ചയാണ്​ 41 ദിവസത്തെ മണ്ഡലകാലം പൂർത്തിയാക്കി മണ്ഡലപൂജ. വ്യാഴാഴ്ച പെരുനാട് ശാസ്ത ക്ഷേത്രത്തിലായിരുന്നു ഘോഷയാത്രയുടെ​ വിശ്രമം. അവിടെ നിന്ന്​ വെള്ളിയാഴ്​ച​ പുലർച്ച പുറപ്പെട്ട്​ ഉച്ചക്ക്​ 1.30ന് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്ന്​ പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ദേവസ്വം ബോർഡ്​ പ്രതിനിധികൾ ആചാരാനുഷ്​ഠാനങ്ങളോടെ വരവേല്‍ക്കും. സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് ഘോഷയാത്ര സന്നിധാനത്തെത്തും. തങ്കഅങ്കി എത്തുന്ന സമയത്ത് സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ദര്‍ശനത്തിനു ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ എ.എസ്. രാജു അറിയിച്ചു. പതിവുപോലെ ഉച്ചക്ക്​ ഒന്നുവരെ മാത്രമേ ദര്‍ശനം അനുവദിക്കു. ഉച്ചക്ക്​ ഒന്നിനുശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇതി​ൻെറ ഭാഗമായി രാവിലെ 11.30ന് ശേഷം നിലക്കലില്‍നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുകയില്ല. തങ്കഅങ്കി സന്നിധാനത്ത് എത്തി ദീപാരാധനക്കുശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കൂ. വൈകീട്ട് അഞ്ച് മുതല്‍ പമ്പയില്‍നിന്ന്​ സന്നിധാനത്തേക്ക് ദര്‍ശനത്തിനായി കടത്തിവിടും. തുടര്‍ന്ന് ഹരിവരാസനം പാടി നടയടക്കും വരെയും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story