Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിപണിയിൽ കേക്ക്​ മധുരം

വിപണിയിൽ കേക്ക്​ മധുരം

text_fields
bookmark_border
കോട്ടയം: കോവിഡി​ൻെറ മാന്ദ്യം മറികടന്ന്​ . നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന കേക്കുകളിലെ പുതുമ ഇത്തവണ ഗ്രാമീണമേഖലകളിലും കടന്നുകയറിയെന്നതാണ്​ പ്രത്യേകത. അരക്കിലോ, ഒരു കിലോ കേക്കുകൾക്ക്​ പകരം 350, 650 ഗ്രാമുകളിലുള്ള ​കേക്കുകളാണ്​ കടകളിൽ കൂടുതൽ. മാംഗോ, ഡേറ്റ്​സ്​, ജാക്ക്​ ഫ്രൂട്ട്​, ബട്ടർ സ്​കോച്​, ബ്ലാക്ക്​ ഫോറസ്​റ്റ്​, വൈറ്റ്​ ഫോറസ്​റ്റ്​, റെഡ്​ വെൽവെറ്റ്​, ചോക്ലറ്റ്​, പൈനാപ്പിൾ എന്നിങ്ങനെ വിവിധ രുചികൾ നിറച്ചാണ്​​ കേക്കുകൾ​ നിറഞ്ഞിരിക്കുന്നത്​. 220 മുതൽ 2000 രൂപവരെയുള്ള കേക്കുകളുണ്ടെങ്കിലും 400-600 രൂപക്കുള്ളിലാണ്​​ കച്ചവടം ഏറെയെന്ന്​ വ്യാപാരികൾ പറയുന്നു. സാധാരണ കേക്കുകളിൽ കാരറ്റിനാണ്​ ആവശ്യക്കാർ ഏറെ. 330-400 രൂപയാണ്​ വില. പ്ലംകേക്കുകളിൽ റിച്ച്​ പ്ലം ആണ്​ താരം. വിവിധ കമ്പനികളു​െടയും സൊസൈറ്റികളുടേതിനുമൊപ്പം വീടുകളിൽ തയാറാക്കിയ കേക്കുകളും വിൽപനക്കായുണ്ട്​. കോട്ടയം നഗരത്തിലടക്കം ഹോം മെയ്​ഡ്​ ​േകക്കുകൾക്കായി പ്രത്യേക സ്​റ്റാളും തുറന്നിട്ടുണ്ട്​. കൺസ്യൂമർഫെഡി​ൻെറ സഞ്ചരിക്കുന്ന കേക്ക്​ മേളക്കും കഴിഞ്ഞദിവസം തുടക്കമായി​. ഓഫിസുകൾ കേന്ദ്രീകരിച്ച്​ ആഘോഷങ്ങൾ ഇല്ലാതായതും സ്​കൂളുകളും കോളജുകളും തുറക്കാത്തതും ക്രിസ്മസ്​ മധുരവിപണിയെ തളർത്തിയിട്ടുണ്ട്​. കോവിഡ്​ പ്രതിസന്ധിയെത്തുടർന്ന്​ ഇത്തവണ നല്ലൊരു ശതമാനവും വീടുകളിൽത്തന്നെ കേക്ക്​ തയാറാക്കുന്നതും വിപണിയെ ബാധിച്ചു​. സാമ്പത്തിക പ്രതിസന്ധിമൂലം പലരും ഇത്തവണ 'കേക്ക്​ സമ്മാനം' ഒഴിവാക്കിയിട്ടുണ്ട്​. ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പുൽക്കൂടും ക്രിസ്മസ് ട്രീയും ഒഴിവാക്കിയിട്ടില്ല. പുല്ലും ഈറ്റയും മുളയും കമ്പും ഉപയോഗിച്ച് നിർമിച്ചിരുന്ന പുൽക്കൂടുകൾ റെഡിമെയ്ഡിന്​ വഴിമാറി​. മരത്തിൽ ശിഖരങ്ങൾ നാട്ടി മാല ബൾബുകളും തോരണങ്ങളും തൂക്കി അലങ്കരിച്ച് നിർത്തിയിരുന്ന ക്രിസ്മസ് ട്രീക്ക് പകരം പ്ലാസ്​റ്റിക് ട്രീകൾ ഇടംപിടിച്ചു. -- പടം DP ---
Show Full Article
TAGS:
Next Story