Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏലത്തോട്ടത്തിൽ...

ഏലത്തോട്ടത്തിൽ വെടിയേറ്റ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു

text_fields
bookmark_border
കട്ടപ്പന: അണക്കര ചിറ്റാംപാറക്ക്​ സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ വെടിയേറ്റ് മരിച്ചനിലയിൽ അന്തർ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി മനോജ് മുർമുവാണ്​ (20) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്​ സ്വകാര്യ ഏലത്തോട്ടം ഉടമ കോട്ടയം വാഴൂർ വടക്കേൽ ജോർജ് മാത്യു (51), എസ്​റ്റേറ്റ് സൂപ്പർവൈസർ കാഞ്ചിയാർ പാറപ്പുറത്ത് അനൂപ് (40)എന്നിവരെ വണ്ടന്മേട് പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇവർ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. ഏലത്തോട്ടത്തിൽ രാത്രി മോഷണം പതിവായതോടെ ജോർജും അനൂപും കാവലിരിക്കുകയായിരുന്നു എന്ന് പറയുന്നു. ഈ സമയം ഏലക്കാട്ടിൽ അതിക്രമിച്ചുകയറിയ മൂന്നുപേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി ഇവർ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് വെടിവെക്കുകയായിരു​െന്നന്ന് പറയുന്നു. എന്നാൽ, ആരാണ് വെടി​െവച്ചതെന്ന്​ ഉറപ്പുവരുത്താനായിട്ടില്ല. വണ്ടന്മേട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം കട്ടപ്പന സൻെറ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട സംഘത്തിലെ മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സംഭവസ്ഥലത്ത്​ കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘവും ഇടുക്കി ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികൾ രാത്രി കാവലിരുന്ന സ്ഥലത്ത്​ തീ കത്തിച്ചതി​ൻെറ അടയാളങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കസ്​റ്റഡിയിലായവർ പറയുന്ന കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല. രാത്രി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനിടെ സംഭവിച്ച കൈപ്പിഴയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തോക്കിന്​ ലൈസൻസ്​ ഉണ്ടെന്ന് പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പുസമയത്ത്​ തോക്ക് പൊലീസിൽ സറണ്ടർ ചെയ്യാത്തത് സംബന്ധിച്ച്​ വ്യക്തമായ മറുപടിയില്ലാത്തതിൽ ദുരൂഹതയുണ്ട്​.​ വിവരങ്ങൾ ഒളിവിലായവരെ കസ്​റ്റഡിയിൽ എടുത്താലേ അറിയാൻ കഴിയൂവെന്ന്​ പൊലീസ്​ പറഞ്ഞു. TDG GEORGE MURDER CASE അറസ്​റ്റിലായ എസ്​റ്റേറ്റ്​ ഉടമ വാഴൂർ വടക്കേൽ ജോർജ് മാത്യു (51), TDG ESTATE SUPERWISER ANOOP എസ്​റ്റേറ്റ് സൂപ്പർവൈസർ കാഞ്ചിയാർ പാറപ്പുറത്ത് അനൂപ് (40) TDG MANOJ MURMU 20 മരിച്ച ഝാർഖണ്ഡ് സ്വദേശി മനോജ് മുർമു TDG POLICE PARISODHANA MURDER CASE അന്യസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ച സ്ഥലത്തിനുസമീപം എസ്​റ്റേറ്റിൽ രാത്രി തീകത്തിച്ച സ്ഥലത്ത്​, പൊലീസ് പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story