Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതങ്കയങ്കി രഥഘോഷയാത്ര...

തങ്കയങ്കി രഥഘോഷയാത്ര ശബരിമലക്ക്​ പുറപ്പെട്ടു

text_fields
bookmark_border
പത്തനംതിട്ട: മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍നിന്നും ശബരിമലയിലേക്ക്​ പ്രയാണമാരംഭിച്ചു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന അന്തരീക്ഷത്തിൽ ചൊവ്വാഴ്ച പുലര്‍ച്ച 7.10 നാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം യാത്ര തുടങ്ങിയത്. ഉത്സവാഘോഷ നിറവില്‍ നടന്നിരുന്ന സ്വീകരണങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുകൊണ്ട് നിയന്ത്രണമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തങ്കം കൊണ്ട് നിര്‍മിച്ച് നടയ്ക്കു​െവച്ച 435 പവന്‍ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തുക. പുലര്‍ച്ച അഞ്ചിന് ആറന്‍മുള പാർഥസാരഥി ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ തുറന്നു​െവച്ച തങ്കയങ്കി 6.30ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും സായുധ പൊലീസ് സംഘത്തി​ൻെറയും നേതൃത്വത്തില്‍ രഥത്തിലേക്കുമാറ്റി. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ അഡ്വ. എന്‍. വാസു, മെംബര്‍ കെ.എസ്. രവി, മുന്‍ പ്രസിഡൻറ്​ എ. പത്മകുമാര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരള ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശബരിമല ക്ഷേത്രത്തി​ൻെറയും കൊടിമരത്തി​ൻെറയും മാതൃകയിലാണ് രഥം ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനത്തിലെ യാത്ര ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ബുധനാഴ്ച രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24 ന് വ്യാഴാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലുമാണ് വിശ്രമം. 25 ന് വെള്ളിയാഴ്ച പകല്‍ 1.30 ന് പമ്പയില്‍ എത്തും. തുടര്‍ന്ന് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ഘോഷയാത്രയെ ആചാരാനുഷ്​ഠാനങ്ങളോടെ വരവേല്‍ക്കും. ചിത്രം PTG 73 THANKA ANKI മണ്ഡല പൂജക്ക്​ സമാപനം കുറിച്ച് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്‍മുള ക്ഷേത്രത്തില്‍നിന്നും പുറപ്പെടുന്നു.
Show Full Article
TAGS:
Next Story