Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതങ്ക അങ്കി ഘോഷയാത്ര...

തങ്ക അങ്കി ഘോഷയാത്ര ഇന്ന്​ ശബരിമലയ്​ക്ക്​ പുറപ്പെടും

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ചൊവ്വാഴ്​ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും പുറപ്പെടും. 25 ന് ഉച്ചക്ക് ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. ഘോഷയാത്ര 25ന് വൈകീട്ട് സന്നിധാനത്തെത്തും. നാലുദിവസമായി നടക്കുന്ന ഘോഷയാത്ര പൂർണമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാകും. ചൊവ്വാഴ്​ച രാവിലെ ഏഴിന് കിഴക്കേനടയിൽനിന്ന്​ ആരംഭിക്കുന്ന ഘോഷയാത്രക്ക്​ മുൻകൂട്ടി നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാകും സ്വീകരണം. 25ന്​ വൈകീട്ട്​ ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയിൽ​െവച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവമുള്ള സ്വീകരണം നൽകും. തുടർന്ന് തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിന് മുന്നിൽ​െവച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 26ന് ഉച്ചക്കാണ് മണ്ഡലപൂജ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ ശബരിമല നടക്ക്​ ​െവച്ചതാണ്​ മണ്ഡലപൂജക്ക്​ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story