Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി: എൻ.എസ്.എസ്...

എം.ജി: എൻ.എസ്.എസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല 2019-20 വർഷത്തെ നാഷനൽ സർവിസ് സ്‌കീം (എൻ.എസ്.എസ്) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജായി കോട്ടയം സി.എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പലിനുള്ള മോസസ് ട്രോഫിക്കും മെരിറ്റ് സർട്ടിഫിക്കറ്റിനും സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ അർഹനായി. സി.എം.എസ് കോളജിലെ അശോക് അലക്‌സ് ലൂക്കാണ് മികച്ച പ്രോഗ്രാം ഓഫിസർ. മറ്റ് പുരസ്‌കാരങ്ങൾ: (മികച്ച പ്രോഗ്രാം ഓഫിസറും മികച്ച കോളജും) ഡോ. വി. പ്രിയസേനൻ -എസ്.എ.എം എസ്.എൻ.ഡി.പി കോളജ്, കോന്നി, അനീഷ് കെ. ജോസഫ് -എസ്.ബി കോളജ് ചങ്ങനാശ്ശേരി, സി.ജി. മഞ്ജുഷ -സൻെറ്​ മേരീസ് കോളജ് മണർകാട്, ആതിര ബാബു -സൻെറ്​ തെരേസാസ് കോളജ്, എറണാകുളം, പി.എം. രാഗം -എസ്.എച്ച് കോളജ്, തേവര, ഡോ. ആർ. രേഖ -കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട, ഡോ. മായ ടി. നായർ - എസ്.വി.ആർ.എൻ.എസ്.എസ്. കോളജ്, വാഴൂർ. മികച്ച എൻ.എസ്.എസ് വളൻറിയർമാർ: എൻ.വി. വിശാൽ (മരിയൻ കോളജ്, കുട്ടിക്കാനം), എസ്. സജു (മാർത്തോമ കോളജ്, തിരുവല്ല), മുഹമ്മദ് സാദിഖ് (മഹാരാജാസ് കോളജ്, എറണാകുളം), എൻ.സി. അവിനാശ് (ഡി.ബി പമ്പ കോളജ് പരുമല), നീന എബ്രഹാം (എസ്.ബി കോളജ്, ചങ്ങനാശ്ശേരി), എസ്. മുംതാസ് (സൻെറ്​ ജോർജ് കോളജ് അരുവിത്തുറ), പി.എസ്. ശ്രുതി (മരിയൻ കോളജ്, കുട്ടിക്കാനം), ഗ്രേസ് ബിജു (ന്യൂമാൻ കോളജ്, തൊടുപുഴ). 18 കോളജുകൾക്കും പ്രോഗ്രാം ഓഫിസർമാർക്കും 20 വളൻറിയർമാർക്കും പ്രശംസപത്രവും നൽകും. വൈസ് ചാൻസലർ അധ്യക്ഷനായ പുരസ്‌കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story