Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഡ്വ. ഓമല്ലൂർ ശങ്കരൻ...

അഡ്വ. ഓമല്ലൂർ ശങ്കരൻ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറാകാൻ സാധ്യത

text_fields
bookmark_border
പത്തനംതിട്ട: സി.പി.എമ്മിലെ മുതിർന്ന നേതാവായ അഡ്വ. ഓമല്ലൂർ ശങ്കരൻ ജില്ല പഞ്ചായത്ത് പ്രസിഡൻറാകാൻ സാധ്യത. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗമാണ്. കേരള കർഷക സംഘം സംസ്ഥാന ജോയൻറ്​ സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതി അംഗവും ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറുമാണ്. മുൻ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായിരുന്നു. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് 12ഉം യു.ഡി.എഫിന് നാലും സീറ്റാണ് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നടക്കും. അധ്യക്ഷൻമാരെ 28ന് തെരഞ്ഞെടുക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും. ചിത്രം: PTL Omalloor Sankaran -അഡ്വ. ഓമല്ലൂർ ശങ്കരൻ
Show Full Article
TAGS:
Next Story