Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരിച്ചടിയില്ല;...

തിരിച്ചടിയില്ല; 'ചെണ്ട' സ്ഥിരം ചിഹ്നമാക്കും -പി.ജെ. ജോസഫ്

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ്​ വിഭാഗത്തിന്​ വലിയ തിരിച്ചടിയെന്ന പ്രചാരണം തെറ്റാണെന്ന്​ പി.ജെ. ജോസഫ്. പാർട്ടിക്ക്​ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ മികച്ച നേട്ടമുണ്ടാക്കി. അഞ്ച്​ ജില്ല പഞ്ചായത്തിൽ ഡിവിഷനുകളിൽ നാലിലും വിജയിച്ചു. ഒരെണ്ണത്തിലാണ് കോൺഗ്രസ് ജയിച്ചത്. 13ൽ എട്ട്​ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന്​ ലഭിച്ചു. തൊടുപുഴ, കട്ടപ്പന നഗരസഭകൾ യു.ഡി.എഫ്​ ഭരിക്കും. ഇടുക്കി, തൊടുപുഴ നിയമസഭ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലും യു.ഡി.എഫിനാണ്​ വിജയം. ഇടുക്കിയിൽ ചെണ്ട ചിഹ്നത്തിൽ 87 പേർ ജയിച്ചപ്പോൾ രണ്ടിലയിൽ 44 പേരാണ്​ ജയിച്ചത്​. ജോസ് കെ. മാണി ഇടുക്കി ജില്ല പഞ്ചായത്തിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ നേതാക്കൾ എല്ലാം ജയിച്ചു. പാലായിൽ ജോസ്​ വിഭാഗം വലിയ നേട്ടമുണ്ടാക്കിയെന്ന പ്രചാരണത്തിൽ കഴമ്പില്ല. പാലാ നഗരസഭയിൽ കഴിഞ്ഞ രണ്ട്​ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന്​ ഒറ്റക്ക്​ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ തവണ 17 സീറ്റാണ്​ ലഭിച്ചത്​. ഇത്തവണ ജോസിന്​ ഒമ്പത്​ സീറ്റ്​ മാത്രമാണുള്ളത്. പാലാ നിയോജക മണ്ഡലത്തിലെ നാല്​ പഞ്ചായത്തുകളിൽ മികച്ച വിജയം ജോസഫ് വിഭാഗത്തിനാണ്​. കരൂർ പഞ്ചായത്ത്​ മാത്രമാണ്​ എൽ.ഡി.എഫ്​ പിടിച്ചെടുത്തത്​. ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരസഭകളിൽ ജോസഫ്​ വിഭാഗത്തിന്​ നേട്ടമുണ്ടാക്കാനായി. കേരള കോൺഗ്രസി​ൻെറ ശക്തികേന്ദ്രങ്ങളിലെല്ലാം തങ്ങൾ തന്നെയാണ് വിജയിച്ചിരിക്കുന്നത്​. ഇടതി​ൻെറ ജയം ജയമായി അംഗീകരിക്കു​െന്നന്നും ജോസഫ്​ പറഞ്ഞു. മധ്യകേരളത്തിൽ ജോസ്​ കെ. മാണി ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ജോസ്​ കെ. മാണിയെ തിരിച്ചു​െകാണ്ടുവരണമെന്ന്​ കോൺഗ്രസ്​ നേതാക്കൾ പറഞ്ഞെന്ന്​ കരുതുന്നില്ല. ആരെങ്കിലും പറഞ്ഞിട്ടു​െണ്ടങ്കിൽ മധ്യ​േകരളത്തിലെ സ്ഥിതി പഠിക്കാത്തതിനാലാണ്​. കോൺഗ്രസ്​ നേതൃത്വം മാറേണ്ടതില്ല. തെറ്റുപറ്റി​െയങ്കിൽ കോൺഗ്രസ്​ തിരുത്തണം. ഞങ്ങളു​െട ഭാഗത്ത്​ തെറ്റു​െണ്ടങ്കിൽ ചൂണ്ടിക്കാട്ടിയാൽ തിരുത്തും. 'ചെണ്ട' സ്ഥിരം ചിഹ്നമാക്കുന്നത്​ പരിഗണിക്കുമെന്നും ചോദ്യത്തിന്​ മറുപടിയായി ജോസഫ്​ പറഞ്ഞു. നല്ല ചിഹ്നമാണ്​ ചെണ്ട. 'രണ്ടില' ജോസ്​ കെ. മാണി കൊണ്ടുപൊ​ക്കോ​ട്ടെയെന്നും ജോസഫ്​ പറഞ്ഞു. ചെണ്ടക്ക്​ മുന്നിൽ തോറ്റ ചിഹ്നമാണ്​ രണ്ടില. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക്​ ചെണ്ടമേളത്തി​ൻെറ അകമ്പടിയോടെ സ്വീകരണമൊരുക്കും. പ്രാദേശികതലത്തിൽ പ്രവർത്തകർക്ക്​ ചെണ്ടയിൽ പരിശീലനം നൽകും. എന്നാൽ, കോടതിയിലെ കേസ്​ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story