Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം നഗരസഭയിൽ...

വൈക്കം നഗരസഭയിൽ സ്വതന്ത്രരെ കൂട്ടാൻ കരുനീക്കങ്ങൾ

text_fields
bookmark_border
വൈക്കം: നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്തതിനാൽ സ്വതന്ത്രർ ഭരണം തീരുമാനിക്കുന്ന അവസ്ഥ. 11 സീറ്റോടെ യു.ഡി.എഫ് ഏറ്റവും വലിയ കക്ഷിയായി. എൽ.ഡി.എഫ് ഒമ്പതുസീറ്റും ബി.ജെ.പി നാലും സ്വതന്ത്രർ രണ്ടും സീറ്റ്​ നേടി. 26 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന്​ 14 സീറ്റാണ് വേണ്ടത്. സി.പി.എം റെബലായി 11ാം വാർഡിൽ വിജയിച്ച എ.സി. മണിയമ്മയും ഒന്നാം വാർഡിൽനിന്ന്​ വിജയിച്ച സ്വതന്ത്രൻ അയ്യപ്പനും എൽ.ഡി.എഫിനൊപ്പം നിന്നാൽ പോലും 11സീറ്റാണ് എൽ.ഡി.എഫിനുണ്ടാകുക. കഴിഞ്ഞ കൗൺസിലിൽ ചെയർമാന്മാരായിരുന്ന പി. ശശിധരൻ, ബിജു കണ്ണേഴൻ എന്നിവർ പരാജയപ്പെട്ടു. കോൺഗ്രസിൽനിന്ന് വന്ന്​ എൽ.ഡി.എഫായി മത്സരിച്ച എസ്‌. ഇന്ദിരദേവി വിജയിച്ചു. കോൺഗ്രസിലെ പ്രമുഖരായിരുന്ന അബ്​ദുസ്സലാം റാവുത്തർ, വി. സമ്പത്ത് കുമാർ, ജോയി ചെത്തിയിൽ, കെ. ഷഡാനനൻ നായർ എന്നിവർ പരാജയപ്പെട്ടു. ഏഴാംതവണ മത്സരിച്ച കോൺഗ്രസിലെ ജി. ശ്രീകുമാരൻനായർ ആദ്യമായി പരാജയപ്പെട്ടു. കഴിഞ്ഞതവണ മൂന്ന്​ സീറ്റ്​ നേടിയ ബി.ജെ.പിക്ക് ഇത്തവണ നാല്​ സീറ്റ്​ ലഭിച്ചു. സിറ്റിങ്​ മെംബർമാരായിരുന്ന ശ്രീകുമാരി യു.നായർ, കെ.ആർ. രാജേഷ് എന്നിവർ പരാജയപ്പെട്ടത് ബി.ജെ.പിക്ക്​ പ്രഹരമായി. 17ാം വാർഡിൽ ബി.ജെ.പി നാലുവോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥിക്ക്​ ലഭിച്ച പോസ്​റ്റൽ വോട്ടിൽ ക്രമനമ്പറിലെ പിശകുമൂലം വോട്ട്​ അസാധുവായതാണ് ബി.ജെ.പിയുടെ ജയ സാധ്യതക്കു മങ്ങലേൽപിച്ചത്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ യു.ഡി.എഫ് നേതൃത്വം ഭരണത്തിലേറുന്നതിനുള്ള കൂടിയാലോചനകൾ ആരംഭിച്ചു. ഒന്നാം വാർഡിൽനിന്ന്​ ജയിച്ചുവന്ന് അയ്യപ്പൻ അടിസ്ഥാനപരമായി കോൺഗ്രസുകാരനാണ്. ഇക്കുറി എൻ.സി.പിക്ക്​ മത്സരിക്കാൻ എൽ.ഡി.എഫിൽ ഇടംകിട്ടാത്ത അവസ്ഥയിലാണ് മത്സരരംഗത്ത്​ എത്തിയത്​. ഇദ്ദേഹത്ത പാട്ടിലാക്കാൻ ശക്തമായ സമ്മർദം അണിയറയിൽ നടക്കുന്നുണ്ട്​. മറ്റൊരു സ്വതന്ത്ര എ.സി. മണിയമ്മ ഇടതുപക്ഷത്തുനിന്ന്​ പൊതുരംഗത്ത്​ വന്ന വനിതയാണ്. ഇവരെ ഒപ്പം ചേർക്കാനും ഇരുമുന്നണികളും കരുനീക്കങ്ങൾ നടത്തുന്നുണ്ട്​. ​ സ്വതന്ത്രനെ സ്വന്തമാക്കി ഭരണംപിടിക്കാൻ ചർച്ചകൾ എരുമേലി: 23 വാർഡുകളുള്ള ഗ്രാമ പഞ്ചായത്തിൽ ഇരുമുന്നണികളും 11 സീറ്റ് വീതം നേടിയപ്പോൾ ഒരു സ്വതന്ത്രൻ വിജയം കരസ്ഥമാക്കി. ഇതോടെ സ്വതന്ത്രനെ സ്വന്തമാക്കി ഭരണം പിടിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തുമരംപാറ വാർഡിൽ ഇ.ജെ. ബിനോയിയാണ്​ സ്വതന്ത്രനായി വിജയിച്ചത്. കോൺഗ്രസിലെ സജീവ പ്രവർത്തകനായിരുന്നു ബിനോയി. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് ബിനോയിയെ പോലുള്ള പ്രവർത്തകരെ തള്ളി ആർ.എസ്.പിക്ക് സീറ്റ് നൽകി. ഇതോടെ കോൺഗ്രസിലെ ഭാരവാഹിത്വങ്ങളെല്ലാം ഉപേക്ഷിച്ച് ബിനോയി സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. തന്നെ പുറത്താക്കിയതായി കോൺഗ്രസ്​ നോട്ടീസ് ഇറക്കിയതായി ബിനോയി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ ബിനോയി ഒപ്പംനിൽക്കുമെന്നും പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനാകുമെന്നുമുള്ള വിശ്വാസത്തിലാണ് യു.ഡി.എഫ്. കോൺഗ്രസ് പുറത്താക്കിയതിനാൽ ബിനോയി തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ്​ എൽ.ഡി.എഫി​ൻെറ പ്രതീക്ഷ. എന്നാൽ, ആർക്കൊപ്പമെന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നാണ് ബിനോയി പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story