Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടെണ്ണൽ: ഹാളിന്​...

വോട്ടെണ്ണൽ: ഹാളിന്​ സമീപം​ ആള്‍ക്കൂട്ടം അനുവദിക്കില്ല

text_fields
bookmark_border
കോട്ടയം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​ൻെറ നിര്‍ദേശപ്രകാരം കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ വോട്ടെണ്ണല്‍ നടത്തുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്​ച അണുമുക്തമാക്കും. വോട്ടെണ്ണല്‍ ദിവസം ഹാളിനുള്ളിലും പുറത്തും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഏജൻറിനു പുറമെ ഒരു കൗണ്ടിങ്​ ഏജൻറിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഏജൻറിനു പുറമെ അവര്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാള്‍ വീതം എന്ന ക്രമത്തില്‍ കൗണ്ടിങ്​ ഏജൻറുമാരെ ചുമതലപ്പെടുത്താം. കൗണ്ടിങ്​ ഏജൻറുമാര്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കൗണ്ടിങ്​ ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. തപാല്‍ വോട്ടുകള്‍ കൈമാറാന്‍ പ്രത്യേക സംവിധാനം കോട്ടയം: ഓരോ തലത്തിലും ലഭിക്കുന്ന മറ്റു തലങ്ങളിലെ തപാല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ്​ അതത് വരണാധികാരികള്‍ക്ക് കൈമാറുന്നതിന് പ്രത്യേക മെസഞ്ചര്‍ സംവിധാനമുണ്ടാകും. ഇതിനായി വരണാധികാരികള്‍ തപാല്‍ ബാലറ്റും സത്യപ്രസ്താവനയും അടങ്ങിയ ഫോറം 19, ഫോറം 19 ഇ എന്നീ വലിയ കവറുകളിലെ മേല്‍വിലാസം മുന്‍കൂറായി പരിശോധിക്കും. ഓരോ തലത്തിലെയും തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ത്രിതല പഞ്ചായത്തുകളില്‍ ഓരോ തലത്തിലെയും സാധാരണ തപാല്‍ ബാലറ്റുകളും പ്രത്യേക തപാല്‍ ബാലറ്റുകളും അതത് വരണാധികാരികളാണ് എണ്ണുക. മുനിസിപ്പാലിറ്റികളില്‍ വരണാധികാരികള്‍ തങ്ങളുടെ ചുമതലയിലുള്ള വാര്‍ഡുകളുടെ തപാല്‍ വോട്ടുകളാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ്​ തപാല്‍ ബാലറ്റ് അടങ്ങിയ ചെറിയ കവറിനൊപ്പം സാക്ഷ്യപ്പെടുത്തിയ ഫോറം 16 സിയിലുള്ള സത്യപ്രസ്താവനയുണ്ടെന്ന് ഉറപ്പാക്കണം. സാധാരണ തപാല്‍ ബാലറ്റിനും സ്‌പെഷല്‍ തപാല്‍ ബാലറ്റിനുമൊപ്പം വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന ഫോറം 16ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്ന ഓഫിസറുടെ ഒപ്പും മേല്‍വിലാസവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തി​ൻെറ സീലോ ഓഫിസ് സീലോ ഇല്ലെന്ന കാരണത്താല്‍ ബാലറ്റ് തള്ളിക്കളയില്ല. വോട്ടെണ്ണല്‍ ആരംഭിച്ചശേഷം വരണാധികാരികള്‍ക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ അടങ്ങിയ കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ല. അവക്ക​ുപുറത്ത് സ്വീകരിച്ച സമയം എഴുതി മറ്റു രേഖകള്‍ക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം.
Show Full Article
TAGS:
Next Story