Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുമ്പനച്ചി...

പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡ് തകര്‍ന്ന് തരിപ്പണമായി

text_fields
bookmark_border
ചങ്ങനാശ്ശേരി: പെരുമ്പനച്ചി -തോട്ടയ്ക്കാട് റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. വലുതും ചെറുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ പല ഭാഗത്തും ടാറിങ്​ ഇളകിമാറി മെറ്റലും ചരലും നിറഞ്ഞ നിലയിലാണ്. പുളിയാങ്കുന്ന് റോഡില്‍ പൈപ്പ് പൊട്ടല്‍ പതിവാകുന്നതിനാല്‍ ഈ ഭാഗത്ത് റോഡി​ൻെറ വശങ്ങള്‍ ഇടിഞ്ഞ നിലയിലാണ്. ചെറുതും വലുതുമായ വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നതും പതിവാണ്. റോഡില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ അപകട സാധ്യതയും ഏറുന്നു. വഴിനീളെ കുഴികളായതിനാല്‍ ഇതില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുന്നു. ബസ് സര്‍വിസുള്ള റോഡായതിനാല്‍ യാത്രക്കാരും ബുദ്ധിമുട്ടിലാണ്​. നടപ്പാത ഇല്ലാത്തതിനാല്‍ കാല്‍നടക്കാർക്കും അപകടഭീഷണിയാണ്​. തെരഞ്ഞെടുപ്പിനു മുമ്പ്​ വലിയ ചില കുഴികള്‍ അടച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലായി. വേനല്‍ക്കാലമായതിനാല്‍ പൊടിശല്യവും യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുന്നു. കരോള്‍ഗാന മത്സരം ചങ്ങനാശ്ശേരി: റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശ്ശേരിയും റേഡിയോ മീഡിയ വില്ലേജും സംയുക്തമായി കരോള്‍ഗാന മത്സരം നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചൊവ്വാഴ്ച മുതല്‍ 25ാം തീയതി വരെ റെക്കോർഡ്​ ചെയ്ത് വിഡിയോ വാട്‌സ്​ആപ് നമ്പറില്‍ അയക്കണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. 27നാണ്​ ഫലപ്രഖ്യാപനം. 2021 ജനുവരി ഒന്നിന് റേഡിയോ മീഡിയ വില്ലേജില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9961239725.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story