Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ സീറ്റിൽ...

പാലാ സീറ്റിൽ പിടിമുറുക്കാൻ എൻ.സി.പി നീക്കം

text_fields
bookmark_border
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ്​ വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കം ശക്തമാക്കി എൻ.സി.പിയും മാണി സി. കാപ്പൻ എം.എൽ.എയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജില്ലയിൽ മികച്ച വിജയം നേടിയാൽ പാലാ സീറ്റ്​ ജോസ്​ പക്ഷത്തിന്​ വിട്ടുകൊടുക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടുള്ള രാഷ്​ട്രീയ നീക്കങ്ങളും എൻ.സി.പി ആരംഭിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിൽ കടുത്ത അവഗണനയെന്ന കാപ്പ​ൻെറ ആ​രോപണം ഇതി​ൻെറ സൂചനയാണ്​. പുതിയ നീക്കത്തിന്​ പാർട്ടിയിലെ ഒരുവിഭാഗത്തി​ൻെറ പിന്തുണയും കാപ്പനുണ്ട്​. ഇടത്​ അവഗണനക്കെതിരെ എ​ൻ.സി.പി ദേശീയ നേതൃത്വത്തിന്​ പരാതി നൽകും​. മുമ്പും​ ഇടതുമുന്നണിക്കെതിരെ കാപ്പൻ ഇത്തരത്തിൽ ആരോപണം ഉന്നയി​ച്ചിരുന്നു. അന്ന്​ മുന്നണി നേതൃത്വവും എൻ.സി.പി സംസ്ഥാന നേതാക്കളും ഇടപെട്ട്​ കാപ്പനെ അനുനയിപ്പിച്ചിരുന്നു. തുടർന്ന്​ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തി. എന്നാൽ, പാലാ സീറ്റി​ൻെറ കാര്യത്തിൽ ആരും കാപ്പന്​ വ്യക്തമായ ഉറപ്പ്​ നൽകിയിരുന്നില്ല. അതിനിടെ കാപ്പൻ യു.ഡി.എഫിനൊപ്പം പോകുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതേതുടർന്ന്​ പാർട്ടി ദേശീയനേതൃത്വത്തി​ൻെറ ഇടപെടലും ഉണ്ടായി. ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ കാപ്പൻ, വിഷയത്തിൽ സി.പി.എം അഖിലേന്ത്യ നേതാക്ക​െള ഇടപെടുത്താനും ശ്രമിച്ചു. തദ്ദേശ ​െതരഞ്ഞെടുപ്പിൽ എൻ.സി.പിയെ ഇടതുമുന്നണി അവഗണിച്ചെന്നാണ്​ പുതിയ ആക്ഷേപം. പാലായിൽ രണ്ട്​ സീറ്റും ജില്ലയിൽ ആകെ ഏഴ്​ സീറ്റും മാത്രമാണ്​​​ നൽകിയതെന്നാണ്​ അദ്ദേഹത്തി​ൻെറ പരിഭവം. ജോസ്​ പക്ഷത്തി​ൻെറ വരവ്​ തദ്ദേശ ​െത​രഞ്ഞെടുപ്പിൽ കൂടുതൽ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന സി.പി.എം​ നേതാക്കളുടെ പ്രസ്​താവനകളും പാലാ വിട്ടുകൊടുക്കേണ്ടിവരുമെന്ന​ ആശങ്കയും പെ​ട്ടെന്നുള്ള പ്രകോപനത്തിന്​ കാരണമായെന്ന്​​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജോസ്​ പക്ഷത്തി​ൻെറ സാന്നിധ്യം പാലായിൽ എൻ.സി.പിയെ പ്രതിസന്ധിയിലാക്കുന്നു​ണ്ട്​. ഇടതുമുന്നണിയിൽ എൻ.സി.പിയുടെ സിറ്റിങ്​ സീറ്റായ കുട്ടനാടും ജോസ്​ പക്ഷത്തിന്​ നൽകിയേക്കുമെന്ന സൂചനകളും ശക്തമാണ്​. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പാലായിൽ കാപ്പനുമായി കൂടിക്കാഴ്​ചക്ക്​ പോലും ജോസ് കെ. മാണി തയാറായി​െല്ലന്നും പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിലാണ്​ കാപ്പൻ രണ്ടുംകൽപിച്ച്​ മുന്നണിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്​.​ സഹകരിക്കാൻ തയാറായാൽ കാപ്പനുമായി ചർച്ചക്ക്​ തയാറ​ാണെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ പ്രതികരിച്ചിട്ടുണ്ട്​. മുമ്പും ഇത്തരത്തിൽ അഭ്യൂഹം ശക്തമായിരുന്നു. പാലാ ലഭിക്കുന്നില്ലെങ്കിൽ നിലപാട്​ കടുപ്പിക്കാനാണ്​ കാപ്പ​ൻെറ നീക്കം. എന്നാൽ, കാപ്പ​ൻെറ ആരോപണം ഇടതുമുന്നണി ജില്ല നേതൃത്വം നിഷേധിച്ചിട്ടുണ്ട്​. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story