Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുപ്പായിപ്പാടത്ത്...

മുപ്പായിപ്പാടത്ത് ​ദേശാടനപ്പക്ഷികൾ വിരുന്നെത്തി

text_fields
bookmark_border
കോട്ടയം: കണ്ണിനു​ ദൃശ്യവിരുന്നേകി . പുള്ളിച്ചുണ്ടൻ കൊതുമ്പനവും (സ്​പോട്ട്​ ബിൽഡ്​ പെലിക്കൻ) വർണകൊക്കുകളുമാണ്​ (പെയി​ൻറഡ്​ സ്​റ്റോക്​)​ പുതിയ അതിഥികൾ. കൃഷിക്കൊരുക്കുന്ന 90 ഏക്കർ പാടശേഖരത്തിൽ നിറങ്ങൾ വാരിവിതറി പാറിനടക്കുകയാണ്​ ഇവ. പാടങ്ങളിലും തണ്ണീർത്തടങ്ങളിലും കാണുന്നയിനം വെള്ളകൊക്കുകളും മറ്റു പക്ഷികളും ഇവക്കൊപ്പമുണ്ട്​. വംശനാശ ഭീഷണി നേരിടുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പനം ജലാശയങ്ങൾക്കരികിലും മനുഷ്യവാസം ഉള്ളിടത്തുമാണ്​ കൂടുകൂട്ടി മുട്ടയിടുക. സഞ്ചിപോലെയുള്ള താടയാണ്​ ചാരനിറത്തിലുള്ള പുള്ളിച്ചുണ്ടൻ കൊതുമ്പനത്തി​ൻെറ പ്രത്യേകത. കൊക്കിന്​ മീതെ പുള്ളിക്കുത്തുകളുമുണ്ട്​. ശീതകാലത്ത്​ കേരളത്തിലെത്തുന്ന ഇവ വൻതോതിൽ കുമരകത്ത്​ പക്ഷിസ​ങ്കേതത്തിനു​ സമീപം തമ്പടിച്ചിട്ടുണ്ട്​. തൂവലുകളില്ലാത്ത മഞ്ഞനിറമുള്ള മുഖവും അറ്റം കീഴോട്ട് വളഞ്ഞ കൊക്കും നീളൻകാലുകളമാണ്​ വർണകൊക്കുകളുടെ പ്രത്യേകത. ചിറകിൽ വാലറ്റത്തെ പിങ്ക്​ നിറമാണ്​​ ഇവക്ക്​ മനോഹാരിതയേകുന്നത്​. കോട്ടയം ഈരയിൽക്കടവ് -മണിപ്പുഴ ബൈപാസിനു സമീപമുള്ള മുപ്പായിപ്പാടത്ത്​ പക്ഷികളെ കാണാനും കാമറയിൽ പകർത്താനും നിരവധി പേരാണ്​ എത്തുന്നത്​​. പാടത്തെ മീനാണ്​ ഇവയെ ഇവിടേക്ക്​ ആകർഷിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story