Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഞ്ഞി​ൽ കുളിച്ച്​...

മഞ്ഞി​ൽ കുളിച്ച്​ തേക്കടി

text_fields
bookmark_border
കുമളി: മനോഹരമായ പച്ചപ്പിനു മുകളിലേക്ക് മഞ്ഞി​ൻെറ നേർത്ത ആവരണം പുതച്ച് തേക്കടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തേക്കടി, കുമളി മേഖലയെ കുളിരണിയിച്ചെത്തുന്ന മഞ്ഞിൽ പ്രദേശത്തി​ൻെറ ഭംഗി വർധിക്കുന്നു. കോവിഡിനെ തുടർന്ന് നിശ്ചലമായ കുമളി, തേക്കടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾ വളരെ പതിയെയാണ് കടന്നുവരുന്നത്. കടക്കെണിയിലായ സ്ഥാപനങ്ങൾ പലതും പൂട്ടി. അവശേഷിക്കുന്നവ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും ശേഷം ജില്ലയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമായെങ്കിലും തേക്കടി മാത്രം ഇനിയും സജീവമായിട്ടില്ല. തേക്കടിയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്നതിന്​ പിന്നിൽ വിവിധ മേഖലകളിലെ അമിത നിരക്കാണെന്ന് ഈ രംഗത്തുള്ളവർ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിൽ മാറ്റംവരുത്താൻ പലരും മടിച്ചുനിൽക്കുന്നതാണ് പ്രതിസന്ധി തുടരാൻ കാരണമാവുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തേക്കടിയിലേക്ക് എത്തിയ പരിമിതമായ വിനോദസഞ്ചാരികൾക്ക് മഞ്ഞിൽ പുതഞ്ഞ തേക്കടി പുതിയ കാഴ്ചാനുഭവമാണ് നൽകുന്നത്. പുതുവർഷത്തിലെ ആദ്യമാസം തീരുംവരെ തുടരുന്ന മഞ്ഞും തണുപ്പും ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story