Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനേട്ടമുണ്ടായാൽ ജോസ്...

നേട്ടമുണ്ടായാൽ ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ല -മാണി സി. കാപ്പൻ

text_fields
bookmark_border
പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതു മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഒട്ടേറെ കാര്യങ്ങൾ സർക്കാർ നാലരവർഷം കൊണ്ടു ചെയ്തിട്ടുണ്ട്​. സംസ്ഥാന സർക്കാറിൻെറ ജനക്ഷേമ പ്രവർത്തനങ്ങൾക്ക്​ ഈ തെരഞ്ഞെടുപ്പിൽ ജനം അംഗീകാരം നൽകും. ഇടതുപക്ഷത്തി​ൻെറ കൂട്ടായ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു. പാലാ നഗരസഭയിലെ മൂന്നാം വാർഡിലെ ബൂത്തായ മഹാത്മാഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട്​ രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. KTL MANI C KAPPEN VOTE വോട്ട്​ ചെയ്​ത ശേഷം മാണി സി. കാപ്പൻ എം.എൽ.എ കൈ ഉയർത്തി കാണിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story