Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇനി നിശ്ശബ്​ദം

ഇനി നിശ്ശബ്​ദം

text_fields
bookmark_border
പോളിങ്​ ശതമാനം ഉയരുമെന്ന്​​ മുന്നണികളുടെ കണക്കുകൂട്ടൽ കോട്ടയം: ഒരുമാസത്തിലേറെ നീണ്ട ആവേശപ്രചാരണത്തിന്​ സമാപനമായതോടെ അവസാനവട്ട ഓട്ടപാച്ചിലേക്ക്​​ സ്​ഥാനാർഥികൾ. നിശ്ശബ്​​ദ പ്രചരണത്തി​ൻെറ ദിനമായ ബുധനാഴ്​ച ഇതുവരെ വീടുകളിൽ എത്തിയിട്ടും കാണാത്തവരെ 'തപ്പിയെടുക്കാനാകും' സ്​ഥാനാർഥികളുടെ ശ്രമം. അവസാനശ്രമവും വിജയിച്ചില്ലെങ്കിൽ ഫോണിൽ ബന്ധപ്പെടാനാണ്​ തീരുമാനമെന്ന്​ സ്​ഥാനാർഥികൾ പറയുന്നു. ജില്ല-, ബ്ലോക്ക്​ സ്​ഥാനാർഥികൾ പ്രമുഖ വ്യക്​തികളെ സന്ദർശിക്കാനാകും കൂടുതൽ സമയം ചെലവിടുക. പ്രവർത്തകർക്കും വിശ്രമമില്ലാത്ത ദിനമാണ്​ നിശ്ശബ്​ദപ്രചരണം. സ്ലിപ്പുകൾ വിതരണം ചെയ്യാനും ആടിനിൽക്കുന്ന വോട്ടർമാരെ ഉറപ്പിക്കാനുമാകും ഇവരു​െട നെ​ട്ടോട്ടം. ​​​പ്രലോഭനങ്ങൾ നൽകി സ്വന്തം വോട്ടുകൾ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളെ തകർക്കാനുള്ള 'ജാഗ്രത' യുടെ രാത്രികൂടിയാകും​ പ്രവർത്തകർക്ക്​. മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാരെ അതത്​ ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങളും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പോളിങ്​ ശതമാനം ഉയരുമെന്നാണ്​ മുന്നണികളുടെ കണക്കുകൂട്ടൽ. കോവിഡ്​ മൂലം അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം നാട്ടിലുണ്ട്​. വിദേശങ്ങളിൽനിന്നും കൂടുതൽപേർ എത്തിയിട്ടുണ്ട്​. ഇത്​ പോളിങ്​ വർധിപ്പിക്കുമെന്നാണ്​ ഇവരു​െട വിലയിരുത്തൽ. കോവിഡ്​ ആശങ്കകൾ ബാധിക്കില്ലെന്നും ഇവർ പറയുന്നു. ആദ്യഘട്ട പോളിങ്​ നടന്ന ജില്ലകളിൽ കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു​ വോ​ട്ടെടുപ്പ്​ എന്നതിനാൽ ഇത്തരം ആശങ്കകൾ ഒഴിഞ്ഞതായി ഇവർ പറയുന്നു. ജില്ലയിലെ എല്ലാ പോളിങ് സ്​റ്റേഷനുകളും ബുധനാഴ്​ച അണുമുക്തമാക്കും. അകലം പാലിച്ചു വോട്ടുചെയ്യുന്നതിന്​ ബൂത്തുകൾക്ക്​ മുന്നിൽ നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യും. എന്നാൽ, ജില്ലയിൽ പേരാട്ടചിത്രം അവ്യക്തമാണ്​. ജോസ്​ വിഭാഗം ഇട​േത്തക്ക്​ മാറിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ സാധ്യതകൾ കണക്കുകൂട്ടിയെടുക്കാൻ മുന്നണികൾക്കും കഴിയുന്നില്ല. എന്നാൽ, പ്രചാരണചിത്രത്തിൽ ജില്ല പഞ്ചായത്തിലടക്കം ഒപ്പത്തിനൊപ്പമാണ്​ പോര്​. പാലാ നഗരസഭയിലടക്കം കടുത്ത മത്സരമാണ്​. ജോസ്​ കെ. മാണിക്കൊപ്പം യു.ഡി.എഫ്​ അനുഭാവവോട്ടുകളും എൽ.ഡി.എഫിലേക്ക്​​ എത്തിയാൽ ഇവർ​ പുതുചരിത്രമെഴുതും. ഇല്ലെങ്കിൽ യു.ഡി.എഫ്​ മേധാവിത്തം തുടരും. പുതുസാഹചര്യമായതിനാൽ പ്രവചനാതീതമെന്ന വാക്കിലൊതുക്കുയാണ്​ പല മുതിർന്ന നേതാക്കളും. താഴേത്തട്ടിലെ നേതാക്കളെല്ലാം സ്​ഥാനാർഥികളായതോടെ ജില്ല പഞ്ചായത്ത്​, ബ്ലോക്ക്​ സ്ഥാനാർഥികളുടെ പ്രചാരണത്തിന്​ വേണ്ടത്ര സജീവതയുണ്ടായില്ലെന്ന ആക്ഷേപം കോൺഗ്രസിൽ ഉയരുന്നുണ്ട്​. ​വോ​ട്ടെടുപ്പ്​ കഴിയുന്നതോടെ ഇത്​ പരസ്യമാക്കാൻ ഒരുങ്ങുകയാണ്​ പലരും. ഗ്രൂപ്​ തർക്കങ്ങളിലെ മുറിവുകൾ പലയിടങ്ങളിലും ഉണങ്ങിയിട്ടില്ല. എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ്​ യു.ഡി.എഫ്​. ജോസ്​ വിഭാഗത്തി​ൻെറ വരവ്​ പൂർണമായി ഒരുവിഭാഗം പ്രവർത്തകർക്ക്​ ദഹിച്ചിട്ടില്ലെന്നത്​ എൽ.ഡി.എഫിന്​ നേരിയ ആശങ്കയാണ്​. ഒന്നിലധികം സ്​ഥലങ്ങളിൽ പഞ്ചായത്ത്​ ഭരണത്തിലേക്ക്​ എത്താനാകുമെന്നാണ്​ എൻ.ഡി.എ പ്രതീക്ഷ. ജനപക്ഷം ശക്തമായി രംഗത്തുള്ള പൂഞ്ഞാറിൽ ചുതുഷ്​കോണ മത്സരപ്രതീതിയാണ്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story