Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തില്‍ രാഷ്​ട്രീയമാറ്റം സൃഷ്​ടിക്കും -ജോസ് കെ.മാണി

text_fields
bookmark_border
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തില്‍ രാഷ്​ട്രീയമാറ്റം സൃഷ്​ടിക്കും -ജോസ് കെ.മാണി
cancel
ചങ്ങനാശ്ശേരി: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ പുതിയ രാഷ്​ട്രീയമാറ്റങ്ങള്‍ സൃഷ്​ടിക്കുമെന്നും അതി​ൻെറ തുടക്കം കോട്ടയം ജില്ലയില്‍നിന്ന് ആയിരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ജനം അംഗീകാരത്തി​ൻെറ കയ്യൊപ്പ് ചാര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പായിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എല്‍.ഡി.എഫ് സ്ഥാനാർഥി സംഗമവും വിവിധ പാര്‍ട്ടികളില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്ക് മെംബര്‍ഷിപ്​ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ അഡ്വ .വി.ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ്​ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സംസ്ഥാന കമ്മിറ്റി അംഗം പ്രേംചന്ദ് മാവേലി, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻറ്​ ഡിനു ചാക്കോ, സജി ജോണ്‍, ജസ്​റ്റിന്‍ കണ്ണങ്കോട്ടാല്‍, സാബുക്കുട്ടന്‍ ഹൈമാലയം, ജോയിച്ചന്‍ കരിമ്പില്‍, ജോണ്‍സണ്‍ കണ്ണങ്കേരി, ഡേവിഡ് ജയിന്‍ ഗാര്‍ഡന്‍സ്, ജോയിച്ചന്‍ നല്ലൂര്‍, ജോസുകുട്ടി ചാക്കോ,ജോസുകുട്ടി പോളച്ചിറ, കെ.സി ചാക്കോ തോപ്പില്‍, ശിവന്‍പിള്ള, വി.എസ് ജോസഫ് വേഷ്ണാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story