Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐക്യ ജനാധിപത്യ...

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം നാടി​െൻറ പുരോഗതിക്ക് അനിവാര്യം -ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം നാടി​ൻെറ പുരോഗതിക്ക് അനിവാര്യം -ഉമ്മന്‍ ചാണ്ടി തിരുവഞ്ചൂര്‍: നാടി​ൻെറ ഐശ്വര്യത്തിനും നാട്ടിലെ സമാധാനത്തിനും ഐക്യ ജനാധിപത്യ മുന്നണി ശക്തിപ്പെട്ടേ മതിയാകൂയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വളരെയേറെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം നാടി​ൻെറ പുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മണര്‍കാട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംവാര്‍ഡ് സ്ഥാനാര്‍ഥി ശ്രീനിവാസന്‍, രണ്ടാംവാര്‍ഡ് സ്ഥാനാര്‍ഥി സാബു ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി ലിസി ചെറിയാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ചിൻറു കുര്യന്‍ ജോയി, മണ്ഡലം പ്രസിഡൻറ്​ ബിനു പാതയില്‍, വാര്‍ഡ് പ്രസിഡൻറ്​ സെല്‍വകുമാര്‍ എന്നിവര്‍ സംസാരിച്ചു. caption KTL pracharana yogam ummenchandi തിരുവഞ്ചൂര്‍ കോട്ടമുറി ജങ്​​ഷനില്‍ നടന്ന മണര്‍കാട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story