Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതദ്ദേശ സ്​ഥാപന അധ്യക്ഷ...

തദ്ദേശ സ്​ഥാപന അധ്യക്ഷ പദവി സംവരണം: അപ്പീൽ ഹരജികളിൽ ഇന്നും വാദം തുടരും

text_fields
bookmark_border
കൊച്ചി: അധ്യക്ഷ പദവി തുടർച്ചയായി സംവരണമായി മാറിയ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിൻെറയും തെരഞ്ഞെടുപ്പ് കമീഷ​ൻെറയും അപ്പീൽ ഹരജികളിൽ വാദം പൂർത്തിയായില്ല. അപ്പീൽ ഹരജിക്കാരുടെ വാദം പൂർത്തിയായെങ്കിലും മറ്റ്​ കക്ഷികളുടെ വാദം കേൾക്കേണ്ടതിനാൽ ഹരജികൾ ചൊവ്വാഴ്​ച പരിഗണിക്കാനായി മാറ്റി. തദ്ദേശഭരണ സ്ഥാപനത്തിലെ അധ്യക്ഷ പദവി പട്ടിക വിഭാഗങ്ങൾക്കും വനിതകൾക്കും തുടർച്ചയായി സംവരണം ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശം നിഷേധിക്കലാണെന്നും നിയമപരമല്ലെന്നും വ്യക്തമാക്കി നവംബർ 16ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ, ജസ്​റ്റിസ് ഷാജി. പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ്​ ഹരജികൾ പരിഗണിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story