Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരട്ടവോട്ട്​ തടയാൻ...

ഇരട്ടവോട്ട്​ തടയാൻ അതിർത്തി ചെക്ക്​പോസ്​റ്റിൽ പരിശോധന

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പൻചോലയിലേക്ക്​ ഇരട്ട വോട്ടർമാരുടെ കടന്നുവരവ് തടയാൻ അതിർത്തി ചെക്ക്​പോസ്​റ്റിൽ വാഹന പരിശോധന. കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളവർ അതിർത്തി കടന്നെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന. പൊലീസ്​, എക്സൈസ്​, വനം വകുപ്പ്് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്​. ഉടുമ്പൻചോല പഞ്ചായത്തിൽ ചിലർക്ക്​ ​കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളതായി പരാതി ഉയർന്നിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ തമിഴ് ഭൂരിപക്ഷ മേഖലകളാണ് ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകൾ. തമിഴ്നാട്ടിൽ വോട്ടുള്ളവരും ഉടുമ്പൻചോല പഞ്ചായത്തിൽ സ്ഥിരതാമസക്കാരല്ലാത്തതുമായ നൂറുകണക്കിന് ആളുകളെ വോട്ടേഴ്സ്​ ലിസ്​റ്റിൽ ചേർത്തിട്ടുള്ളതായി ആരോപണം ഉയർന്നിരുന്നു. പ്രവർത്തനരഹിതമായ ലയങ്ങളുടെ മേൽവിലാസത്തിൽപോലും നിരവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മറ്റും പരാതിയുണ്ട്. ഏലത്തോട്ടം മേഖലയായ ഇവിടെ ദിനേന, ആയിരക്കണക്കിനു തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന്​ രാവിലെ ജോലിക്കെത്തി വൈകീട്ട്​ തിരികെ മടങ്ങാറുണ്ട്. ഇവർക്കെല്ലാം തമിഴ്നാട്ടിൽ വീടും വോട്ടും ഉള്ളവരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story