Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുരന്തനിവാരണ...

ദുരന്തനിവാരണ വളൻറിയേഴ്‌സ് ഫോറം രൂപവത്​കരിച്ചു

text_fields
bookmark_border
കോട്ടയം: കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ വളൻറിയേഴ്‌സ് ഫോറം രൂപവത്​കരിച്ചു. ഫോറത്തി​ൻെറ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്​റ്ററല്‍ സൻെററില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷതവഹിച്ചു. കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫിസര്‍ ഷൈല തോമസ്, കോഒാഡിനേറ്റര്‍ മേഴ്‌സി സ്​റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. വളൻറിയേഴ്‌സ് ഫോറത്തി​ൻെറ രൂപവത്​കരണത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച പരിശീലനത്തിന് കോട്ടയം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജൂനിയര്‍ റെസിഡൻറ്​ ഡോ. ജി.ആർ. ശ്രീലക്ഷ്മി‍, സാമൂഹിക പ്രവര്‍ത്തകരായ ജസ്​റ്റിന്‍ ലൂക്കോസ്, ബെസി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ദുരന്ത നിവാരണ വളൻറിയേഴ്‌സ് ഫോറത്തിന് കെ.എസ്.എസ്.എസ് രൂപംനല്‍കിയത്. KTL KSSS കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ വളൻറിയേഴ്‌സ് ഫോറത്തി​ൻെറ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story