Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ട്​ വാർഡുകളിൽ...

രണ്ട്​ വാർഡുകളിൽ നിലവിലെ മെംബർമാർ ഏറ്റുമുട്ടുന്നു

text_fields
bookmark_border
ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ 16 വാർഡുകളിൽ . ആറാം വാർഡിൽ സിറ്റിങ്​ മെംബറായ സി.പി.എമ്മിലെ ആഷ പ്രഭാത​ും പഞ്ചായത്ത് പ്രസിഡൻറായിരുന്ന കോൺഗ്രസിലെ ജസ്​റ്റിൻ ജോസഫും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. വാർഡിൽ നടത്തിയ വികസന പ്രവർത്തനത്തി​ൻെറ പേരിൽ ആഷാ വോട്ട്​ തേടുമ്പോൾ, അഞ്ചുവർഷം പഞ്ചായത്തിൽ നടത്തിയ നിരവധി വികസന പ്രവർത്തനത്തി​ൻെറ പേരിലാണ് ജസ്​റ്റിൻ വോട്ട്​ ചോദിക്കുന്നത്. അഞ്ചു വർഷഭരണത്തിൽ മൂന്നാമത്തെ പ്രസിഡൻറായിരുന്നു ജസ്​റ്റിൻ ജോസഫ്. ആദ്യ നാലുവർഷക്കാലം ആനന്ദ് പഞ്ഞിക്കാരനും, മോഹനൻ ചതുരച്ചിറയുമായിരുന്നു. അവസാനത്തെ ഒരു വർഷമാണ് ജസ്​റ്റി​ൻെറ നേതൃത്വത്തിലെ ഭരണം. അദ്ദേഹം കഴിഞ്ഞ തവണ മത്സരിച്ച വാർഡ് വനിത വാർഡ് ആയതിനാലാണ് ആറാം വാർഡിലെത്തിയത്. തീ പാറുന്ന മറ്റൊരു മത്സരം പതിനൊന്നാം വാർഡിലാണ്. കോൺഗ്രസിലെ ദീപ ജോസ്, സി.പി.ഐയിലെ അജിതകുമാർ എന്നിവർ തമ്മിലാണ് കടുത്ത മത്സരം. രണ്ടുപേരും സിറ്റിങ്​ മെംബർമാർ ആയതിനാൽ കഴിഞ്ഞതവണ ചെയ്ത വികസന നേട്ടങ്ങൾ ഇരുവരും അവകാശപ്പെട്ടാണ്​ വോട്ട് അഭ്യർഥിക്കുന്നതെന്നതാണ് വീറും വാശിയും വർധിക്കാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story