Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരസഭ അവലോകനം

നഗരസഭ അവലോകനം

text_fields
bookmark_border
1. ആലപ്പുഴ നഗരസഭ ആലപ്പുഴയിൽ 'ഒപ്പത്തിനൊപ്പം'​ ആലപ്പുഴ: കമ്യൂണിസ്​റ്റ്​ പ്രസ്ഥാനം കരുത്താർജിച്ച വിപ്ലവമണ്ണിൽ പെൺകരുത്തി​ൻെറ ബലത്തിൽ ഇക്കുറി അധികാരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്​ ഇടതുമുന്നണി. ഇതോടെ, കോവിഡ്​​ പ്രതിസന്ധിക്കിടയിലും ശക്തമായ രാഷ്​ട്രീയമത്സരത്തിനാണ്​ കളമൊരുങ്ങിയത്​. മുന്നണിയിലെ പടലപ്പിണക്കവും വിമതശല്യവുമൊക്കെ പ്രഹരമേൽക്കാതെ സംസ്ഥാന രാഷ്​ട്രീയത്തിലെ പുതിയസംഭവവികാസങ്ങൾ വോട്ടായി മാറി വിജയത്തുടർച്ച കിട്ടുമെന്ന പ്രതീക്ഷയിലാണ്​ യു.ഡി.എഫ്​.കഴിഞ്ഞതവണ രണ്ടാമതെത്തിയ വാർഡുകളിലടക്കം കൂടുതൽ സീറ്റുകൾ സാധ്യമാകുമെന്നാണ്​ എൻ.ഡി.എയുടെ കണക്കുകൂട്ടൽ. 52 അംഗബലത്തിൽ പ്രമുഖ മുന്നണികൾക്ക്​ പുറമേ ചെറുപാർട്ടികളും സ്വതന്ത്രരും ജയിച്ചുകയറാനുള്ള സാധ്യതയും തള്ളിക്കളയാനില്ല. ചിലവാർഡുകളിൽ ത്രികോണവും ചതുഷ്​കോണവുമൊക്കെ തെളിയു​േമ്പാൾ അടിയൊഴുക്കുകളും നിർണായകമാണ്​. യു.ഡി.എഫ്​, എൽ.ഡി.എഫ്​ മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന വാർഡുകളാണ്​ ഏറെയും. ആറിടത്ത്​ ഒഴിച്ചിട്ടാണ്​ ബി.ജെ.പിയുടെ മത്സരം. പി.ഡി.പി അഞ്ചിടത്തും എസ്​.ഡി.പി.ഐ നാലിടത്തും വെൽഫെയർപാർട്ടി ഒരിടത്തും മത്സരിക്കുന്നുണ്ട്​. മുൻ കോൺഗ്രസ്​ കൗൺസിലർ ബി. മെഹബൂബ്​ സ്വത​ന്ത്രനായി മത്സരിക്കുന്ന മൂന്നാംവാർഡിൽ ചതുഷ്​കോണമത്സരമാണ്. കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ച 10ാംവാർഡിൽ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ വിമതൻ രംഗത്തുണ്ട്​. കൊള്ളംകുളങ്ങര, കളർകോട്​, കൈതവന, പഴവീട്​, കറുകയിൽ, എ.എൻ.പുരം, മുല്ലാത്ത്​ വളപ്പ്​, ആലിശ്ശേരി, വലിയകുളം, വലിയമരം, ലജ്​നത്ത്​ എന്നിവിടങ്ങളിൽ കനത്തമത്സരമാണ്​. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ (11പേർ) കൊമ്പുകോർക്കുന്ന സക്കറിയ ബസാർ വാർഡിലും ആവേശമേറെയാണ്​.​ കഴിഞ്ഞതവണ ആർക്കും പിടികൊടുക്കാതെ പോയ വോട്ടർമാർ ഇതുവരെയും മനസ്സ്​ തുറന്നിട്ടില്ല. ആയതിനാൽ പരമാവധി വോട്ടുകൾ സമാഹരിച്ച്​ വിജയം നേടാനുള്ള തന്ത്രപ്പാടിലാണ്​ മുന്നണികൾ.10 വർഷത്തെ കുത്തക അവസാനിപ്പിച്ച്​ 2015ൽ യു.ഡി.എഫ്​ അട്ടിമറി വിജയത്തിലൂടെയാണ്​ അധികാരത്തിലെത്തിയത്​. കേവലഭൂരിപക്ഷം കിട്ടാതായതോ​ൊട ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചാണ്​ അഞ്ചുവർഷം തികച്ചത്​. കോൺഗ്രസ്​-21, മുസ്​ലിംലീഗ്​-മൂന്ന്​, സി.പി.എം-16, സി.പി.ഐ-മൂന്ന്​, കേരളകോൺഗ്രസ്​-എം ഒന്ന്,​ ബി.ജെ.പി-നാല്​, പി.ഡി.പി-രണ്ട്​ സ്വതന്ത്രർ-രണ്ട്​ എന്നിങ്ങനെയായിരുന്നു കഴിഞ്ഞതവണത്തെ സീറ്റുനില. ചിത്രം: bimal tampi ആലപ്പുഴ ആകെ വോട്ടർമാർ-132641 പുരുഷന്മാർ-63009 സ്​ത്രീകൾ-69630 ട്രാൻസ്​ജെൻഡർ-2 പുതിയവോട്ടർമാർ-1380
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story