Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചേർത്തലയിൽ അങ്കത്തിന്​...

ചേർത്തലയിൽ അങ്കത്തിന്​ ആവേശമേറെ

text_fields
bookmark_border
3. ചേർത്തല നഗരസഭ ചേർത്തല: 10 വർഷമായി യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ തിരിച്ചുപിടിക്കണമെന്ന വാശി എൽ.ഡി.എഫിനും തിരിച്ചുനൽകില്ലെന്ന കർശനനിലപാടിൽ യു.ഡി.എഫും നിലവിലുണ്ടായിരുന്ന രണ്ട് സീറ്റിനെക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന വലിയ വിശ്വാസത്തിൽ ബി.ജെ.പിയും അരയും തലയും മുറുക്കി അങ്കത്തി​ൻെറ അവസാനഘട്ടത്തിലേക്ക്​ കുതിക്കുകയാണ്​. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം, പത്ത​ുവർഷം മുമ്പ്​ നിർമാണം പൂർത്തിയാക്കിയിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന ഗ്യാസ് ക്രമറ്റോറിയം, ആധുനിക അറവ്ശാല എന്നിവ ഇപ്പോഴും ജനഹൃദയത്തിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ദേശീയ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ താലൂക്ക്​ ആശുപത്രിയുടെ അംഗീകാരം നഷ്​ടപ്പെട്ടതും രോഗികളെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്ന പതിവ്​ തുടരുന്നതും പ്രധാന ആക്ഷേപമായി തുടരുന്നു​. ഇത് മുന്നിൽകണ്ടാണ്​ എൽ.ഡി.എഫ്​ പ്രകടനപത്രികയിൽ താലൂക്ക്​ ആശുപത്രിയുടെ നിലവാരം ഉയർത്തി ദേശീയ അംഗീകാരം വീണ്ടെടുക്കുമെന്ന് ആദ്യയിനമായി പറഞ്ഞിരിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് നടത്തിയ പി.എം.എ.വൈ ഭവനനിർമാണ പദ്ധതി സമ്പൂർണ ഭവനപദ്ധതിയായി തുടരുമെന്നാണ് യു.ഡി.എഫ്​ പ്രകടനപത്രികയിലെ ആദ്യയിനം. 35 വാർഡുകളിലായി എൽ.ഡി.എഫിൽ സി.പി.എം-21, സി.പി.ഐ-8, കേരള കോൺഗ്രസ്-എം-മൂന്ന്​, കോൺഗ്രസ് എസ്, എൽ.ജെ.ഡി, എൻ.സി.പി എന്നിവർക്ക്​ ഒന്നുവീതവും യു.ഡി.എഫിൽ കോൺഗ്രസ്-31, കേരള കോൺഗ്രസ് (ജോസഫ്), സി.എം.പി, ആർ.എസ്.പി, ജനതാദൾ എന്നിവർ ഒന്നുവീതം സീറ്റിലാണ്​ മത്സരിക്കുന്നത്​. എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പി 33 സീറ്റിലും ബി.ഡി.​െജ.എസ് രണ്ട് സീറ്റില​ും മത്സരിക്കുന്നുണ്ട്​. 2015-ൽ യ​ു.ഡി.എഫ്-16, എല്‍.ഡി.എഫ്-16, ബി.ജെ.പി-രണ്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞകാലങ്ങളിൽ ചെയർമാൻമാരായായിരുന്ന അഞ്ചുപേർ മത്സരരംഗത്തുണ്ട്. വി.ടി. ജോസഫ് (കേരള കോൺ-എം), പി. ഷാജി മോഹൻ (സി.പി.എം), ഏലിക്കുട്ടി ജോൺ (സി.പി.എം), ജയലക്ഷ്മി അനിൽകുമാർ (കോൺ), പി. ഉണ്ണികൃഷ്ണൻ (കോൺ). ഇവരിൽ ജയലക്ഷ്മിയും ഏലിക്കുട്ടി ജോണും ചെയർപേഴ്സൻ സ്ഥാനാർഥികളായതോടെ അവിടെ ശക്തമായ മത്സരമാണ് നടക്കുന്നത്. AP26 cherthala municipality ചേർത്തല നഗരസഭ ചേർത്തല ആകെ വോട്ടർമാർ-36342 പുരുഷന്മാർ-17304 സ്​ത്രീകൾ-19038 ട്രാൻസ്​ജെൻഡർ-0 പുതിയ വോട്ടർമാർ-306
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story