Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബ്​ദപ്രചാരണം...

ശബ്​ദപ്രചാരണം തുടങ്ങിയെങ്കിലും നിശ്ശബ്​ദമാണ് അപ്പച്ചനും കൂട്ടുകാരും

text_fields
bookmark_border
നൗഷാദ് വെംബ്ലി മുണ്ടക്കയം: . തെരഞ്ഞെടുപ്പുകാലത്ത് ഊണും ഉറക്കവുമില്ലാതെ രാവും പകലും സ്വന്തം ശബ്​ദമുപയോഗിച്ച് രാഷ്​ട്രീയ പാര്‍ട്ടികളുടെ പ്രചാരണം കൊഴുപ്പിച്ചിരുന്ന അപ്പച്ചൻ​ കോവിഡ് കാലത്തെ പ്രചാരണത്തിൽ 'പരിധിക്ക്​ പുറത്താണ്​'. ഇനിയെങ്കിലും പഴയകാല​േത്തക്ക്​ തിരിച്ചുപോകാനാകുമോയെന്ന ആശങ്കയിലാണ് വേലനിലം കുന്നേല്‍ അപ്പച്ചനും (57) സഹപ്രവര്‍ത്തകരും. തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡം കടന്നുകൂടിയതോടെ മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രചാരണം കുറഞ്ഞതാണ്​ ഇവരുടെ തൊഴില്‍ പ്രതിസന്ധിക്കിടയാക്കിയത്. ഏത് പാര്‍ട്ടിയില്‍പെട്ട സ്ഥാനാര്‍ഥികളുടെ പ്രചാരണമായാലും പുതിയ കച്ചവട സ്ഥാപനങ്ങളുടെ ഉദ്ഘാടനമായാലും തിയറ്ററുകളില്‍ പുതിയ സിനിമയുടെ വരവ് അറിയിക്കാനായാലും മുണ്ടക്കയത്തുകാര്‍ക്ക് സ്വന്തം ശബ്​ദമായ അപ്പച്ച​ൻെറ അനൗണ്‍സ്‌മൻെറ്​ നിര്‍ബന്ധമാണ്. മുണ്ടക്കയത്തി​ൻെറ ശബ്​ദമെന്നാല്‍ അപ്പച്ച​ൻെറ ശബ്​ദമെന്ന നിലയിലായിരുന്നു പരസ്യപ്രചാരണ രംഗത്ത് കെ.എം. അപ്പച്ചന്‍ സ്ഥാനമുറപ്പിച്ചത്. ടൗണി​ൻെറ സ്പന്ദനം അപ്പച്ച​ൻെറ ശബ്​ദത്തില്‍ സ്വന്തം മൈക്ക് സെറ്റിലൂടെ മുഴങ്ങാന്‍ തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട്​ കഴിഞ്ഞു. തിരുവനന്തപുരം മുതൽ ഇടുക്കി വരെ സംസ്ഥാനത്തി​ൻെറ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്ക് സുപരിചിതമാണ് അപ്പച്ച​ൻെറ ശബ്​ദം. തെരഞ്ഞെടുപ്പുകാലത്ത് അപ്പച്ചനും സഹപ്രവര്‍ത്തകര്‍ക്കും തിരക്കോട് തിരക്കായിരുന്നുവെന്നത് പഴയകഥ. സ്വന്തമായി മൈക്ക്​ സെറ്റുമുള്ള അപ്പച്ചന്​ ഇതുവരെ കാര്യമായി തിരക്കില്ല. ''കോവിഡ് ജീവിതത്തെ മാറ്റിമറിച്ചു. എങ്കിലും ജീവിക്കാതിരിക്കാന്‍ പറ്റില്ലല്ലോ'' എന്നാണ് അപ്പച്ച​ൻെറ ഭാഷ്യം. ജീപ്പില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും നിറച്ച് അപ്പച്ചനും മകനും കച്ചവടത്തിനിറങ്ങും. അതാണ് ഇപ്പോഴത്തെ വരുമാനമാര്‍ഗം. കഴിഞ്ഞ കാലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായാലുടന്‍ അപ്പച്ചനെത്തേടി പാര്‍ട്ടിക്കാര്‍ ഓടിയെത്തുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. സ്ഥാനാർഥികളുടെ പര്യടന പരിപാടികള്‍ ആരംഭി​െച്ചങ്കിലും കാര്യമായ ഗുണം ഒന്നും കിട്ടിയി​െല്ലന്ന്​ അപ്പച്ചന്‍ പറയുന്നു. മൂത്ത സഹോദരന്‍ പരേതനായ രാജുവായിരുന്നു അനൗൺസ്​മൻെറി​ൽ അപ്പച്ച​ൻെറ ഗുരു. കോട്ടയം, ഇടുക്കി ജില്ലകളിലെ പുതുതലമുറയിലെ അനൗണ്‍സർമാരുടെയും ഗുരുനാഥനായിരുന്നു രാജു. KTG APPACHAN ANOUNCEMENT അനൗണ്‍സ്​മൻെറ്​ നടത്തുന്ന അപ്പച്ചൻ ‍(ഫയല്‍ ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story