Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:58 PM GMT Updated On
date_range 4 Dec 2020 11:58 PM GMTമാവേലിക്കരയിൽ ശക്തമായ മത്സരം
text_fieldsbookmark_border
5. മാവേലിക്കര നഗരസഭ മാവേലിക്കര: ഭരണം പിടിക്കാൻ ശക്തമായ പോരാട്ടമാണ് നഗരസഭയിൽ മൂന്ന് മുന്നണികളും നടത്തുന്നത്. പതിറ്റാണ്ടുകള്‍ കാത്തിരുന്ന് കിട്ടിയ അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞതവണത്തെ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട യു.ഡി.എഫ് ഇക്കുറി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വളരെ നേരത്തേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ആദ്യം കളത്തിലിറങ്ങാനും കഴിഞ്ഞു. കഴിഞ്ഞതവണ ഒമ്പത് സീറ്റുകളില്‍ അട്ടിമറി വിജയം നേടുകയും ആറിടത്ത് രണ്ടാമതെത്തുകയും ചെയ്ത ബി.ജെ.പി ഭരണംപിടിക്കാനുള്ള തന്ത്രമാണ് മെനയുന്നത്. പ്രമുഖ സ്ഥാനാര്‍ഥികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന വാര്‍ഡുകള്‍ നഗരസഭയില്‍ അപൂർവമാണ്. നേരത്തേ നഗരസഭ അധ്യക്ഷസ്ഥാനം അലങ്കരിച്ച കോണ്‍ഗ്രസിലെ കെ.ആര്. മുരളീധരന്, ലളിത രവീന്ദ്രനാഥ്, സി.പി.എമ്മിലെ ലീല അഭിലാഷ് എന്നിവര്‍ ഇക്കുറി വീണ്ടും ജനവിധി തേടുന്നുണ്ട്. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. അരുണ്‍, മുന്‍ പ്രതിപക്ഷനേതാവ് എസ്. രാജേഷ് എന്നിവരാണ് ബി.ജെ.പി പട്ടികയിലെ പ്രമുഖര്‍. 28 വാർഡിൽ എൽ.ഡി.എഫിൽ സി.പി.എം-20, സി.പി.ഐ-അഞ്ച്, കേരള കോൺഗ്രസ് (ജോസ് )-രണ്ട്, ജനാധിപത്യ കേരള കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയും യു.ഡി.എഫിൽ കോൺഗ്രസ്-24, കേരള കോൺഗ്രസ് ജോസഫ്-രണ്ട്, കേരള കോൺഗ്രസ് ജേക്കബ്, ആർ.എസ്.പി എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു. എൻ.ഡി.എയിൽ ബി.ജെ.പി. 26 സീറ്റിലും രണ്ടിടങ്ങളിൽ സ്വതന്ത്രരുമാണുള്ളത്. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് ഭരിച്ച നഗരസഭയാണ് മാവേലിക്കര. 2010ലെ തെരഞ്ഞെടുപ്പിലാണ് അതിനൊരു മാറ്റമുണ്ടായത്. യു.ഡി.എഫും എല്‍.ഡി.എഫും തുല്യനിലയിലെത്തി. എന്നാല്‍, ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഭാഗ്യം യു.ഡി.എഫിന് അനുകൂലമായി. എല്‍.ഡി.എഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ യു.ഡി.എഫിലെ കെ.ആര്. മുരളീധരന് ചെയര്‍മാനായി. നാലുവര്‍ഷത്തിനുശേഷം നടന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് യു.ഡി.എഫ് ഭരണം അവസാനിച്ചു. എന്നാൽ, 2015ലെ െതരഞ്ഞെടുപ്പില്‍ ചിത്രം വീണ്ടും മാറി. 28ല്‍ 12 സീറ്റ് നേടി എല്‍.ഡി.എഫ് മുന്നിലെത്തി സി.പി.എമ്മിലെ ലീല അഭിലാഷ് ചെയർമാനായി. ബി.ജെ.പി ഒമ്പത് സീറ്റ് നേടിയപ്പോള്‍ യു.ഡി.എഫ് വെറും ആറ് സീറ്റിലൊതുങ്ങി. എല്‍.ഡി.എഫിൻെറ ചെയര്‍മാനും വൈസ് ചെയര്മാനുമുണ്ടായപ്പോള് ബി.ജെ.പി രണ്ട് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ നേടി നഗരഭരണത്തിൻെറ ഭാഗമായി. AP28 mavelikara municipality മാവേലിക്കര മുനിസിപ്പാലിറ്റി മാവേലിക്കര ആകെ വോട്ടർമാർ-24413 പുരുഷന്മാർ-11179 സ്ത്രീകൾ-13234 ട്രാൻസ്ജെൻഡർ-2 പുതിയവോട്ടർമാർ-180
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story