Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅങ്ങനെ വയലിൻ ജോഷി,...

അങ്ങനെ വയലിൻ ജോഷി, വയലിൻ ചിഹ്​നത്തിൽ വോട്ടുതേടുന്ന സ്ഥാനാർഥിയായി

text_fields
bookmark_border
കോട്ടയം: എന്തേ, വയലിനുമായി എന്നുചോദിച്ചാൽ ഇത്​ വി​ട്ടൊരു കളിയില്ലെന്നാകും ജോഷിയുടെ മറുപടി. അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം എത്തിയപ്പോഴും ജോഷി വയലിൻ വിട്ടില്ല. . ഇപ്പോൾ വയലിൻ തന്ത്രികൾ മീട്ടി വോട്ടുതേടുന്ന തിരക്കിലും. കോട്ടയം നഗരസഭ 27ാം വാർഡിൽ വയലിനിസ്​റ്റായ എ.സി. ജോഷിയാണ് വയലിൻ ചിഹ്​നത്തിൽ വോട്ടുതേടുന്നത്​. മുഴുസമയ കലാകാരനായ ജോഷി 14 വർഷമായി കോട്ടയം തിരുവാതുക്കലിൽ നവനീത്​ സ്​കൂൾ ഓഫ്​ മ്യൂസിക്കെന്ന സ്ഥാപനം നടത്തിവരുകയാണ്​. ഇതിനിടെയാണ്​ തെരഞ്ഞെടുപ്പ്​ വരുന്നതും കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർഥിയാകാൻ നിർബന്ധിക്കുന്നതും. ജോസഫ്​ വിഭാഗത്തിന്​ ചെണ്ടയാണ്​​ ചിഹ്​നമെങ്കിലും ത​ൻെറ വയലിൻ കൈവിട്ട്​ മത്സരമില്ലെന്ന്​ ജോഷി നിലപാട്​ എടുത്തു. ഇതോടെ ചെണ്ട കൊട്ടിയല്ല, കോട്ടയത്ത്​ വയലിൻ മീട്ടി വോട്ടുതേടാമെന്ന്​ തീരുമാനിച്ച ജോസഫുകാർ ജോഷിക്ക്​ കൈകൊടുത്തു. ഇപ്പോൾ വയലിൻ മീട്ടിയാണ്​ ജോഷിയുടെ വോട്ട്​യാത്ര. ഭവനസന്ദർശനം നടത്തു​േമ്പാഴെല്ലാം സ്വന്തം 'ജീവിത'ത്തെയും ഒപ്പം കൂട്ടുന്നു. നാട്ടിൽ വയലിൻ ജോഷിയെന്ന പേരിൽ അറിയപ്പെടുന്ന സ്ഥാനാർഥി പോസ്​റ്ററുകളിലും അതേപേരാണ്​ ഉപയോഗിച്ചത്​. എസ്​.എൻ.ഡി.പിയുടെ സജീവ പ്രവർത്തകൻകൂടിയാണ്​. ജോഷി വയലിൻ മീട്ടിയുള്ള വോട്ടുതേടലിനോട്​ വോട്ടർമാർ മികച്ച രീതിയിലാണ്​ പ്രതികരിക്കുന്നതെന്നും പറയുന്നു. കോട്ടയം നഗരസഭയിൽ യു.ഡി.എഫിൽ സൗഹൃദമത്സരം നടക്കുന്ന വാർഡ് ​കൂടിയാണിത്​. കോൺഗ്രസിനും ജോസഫിനും വെ​വ്വേറെ സ്ഥാനാർഥികൾ. കോൺഗ്രസിന്​ അനിൽ കാണക്കാരിയാണ്​ രംഗത്ത്​. എൽ.ഡി.എഫിലും ഇവിടെ പ്രശ്​നങ്ങളുണ്ട്​. സി.പി.എമ്മിനെതിരെ നിലവിലെ കേരള കോൺഗ്രസ്​ കൗൺസിലറായിരുന്ന മീരാ ബാലും സ്വതന്ത്രയായി പോരിനുണ്ട്​. സി.പി.എമ്മിലെ മനോജും എൻ.ഡി.എക്കായി വേണുവുമാണ്​ മത്സരിക്കുന്നത്​. കഴിഞ്ഞതവണ കേരള കോൺഗ്രസ്​ വിജയിച്ച സീറ്റായിരുന്നു ഇത്​. പടം DP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story