Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​രാജകുമാരിയുടെ ചരിത്രം...

​രാജകുമാരിയുടെ ചരിത്രം തിരുത്തിയ ആദ്യ വിജയി; ചിന്നസ്വാമി അണ്ണൻ

text_fields
bookmark_border
അടിമാലി: പഞ്ചായത്തീരാജിനും മു​േമ്പ​ പഞ്ചായത്ത്​ അംഗമായി വിലസിയ ചിന്നസ്വാമി അണ്ണൻ തെരഞ്ഞെടുപ്പ് ലഹരിയിൽ. തേടിയെത്തുന്നവരെ അനുഗ്രഹിച്ചും ഉപദേശ-നിർദേശങ്ങൾ നൽകിയും ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നതടക്കം കാര്യങ്ങളിൽ വാചാലനായും സജീവമാണ് ഇദ്ദേഹം.​ രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസിക്കുടിയിലാണ്​ ചിന്നസ്വാമി അണ്ണൻ താമസം. മുതുവ വിഭാഗത്തിൽനിന്ന് ആദ്യമായി രാജകുമാരി പഞ്ചായത്ത്​ അംഗമായയാൾ. ഈ വിഭാഗത്തിൽനിന്ന്​ വേറൊരാളും ഈ പഞ്ചായത്തിൽ അംഗമായിട്ടില്ല. 1979ലാണ് മഞ്ഞക്കുഴി ആദിവാസിക്കുടിയിലെ കോൺഗ്രസ്​ പ്രവർത്തകനായ ചിന്നസ്വാമി പഞ്ചായത്ത്​ അംഗമായത്. അന്ന്​ സമ്പത്തും കുടുംബ മഹിമയുമൊക്കെയായിരുന്നു പഞ്ചായത്ത് അംഗമാകാനും അധ്യക്ഷനാകാനും വേണ്ട യോഗ്യത. അക്കാലത്താണ്, ഗോത്രഭാഷ സംസാരിക്കുകയും പുറംലോകവുമായി ബന്ധം സ്ഥാപിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുതുവ വിഭാഗത്തിൽനിന്നുള്ള​​ ചിന്നസ്വാമി ചരിത്രം തിരുത്തി ജയിച്ചു കയറിയത്. 76 വയസ്സുള്ള അണ്ണന് നാല്​ പതിറ്റാണ്ട് മുമ്പത്തെ വോട്ടോർമകൾ ഇന്നുമുണ്ട്. താൻ ജനപ്രതിനിധിയായപ്പോൾ മഞ്ഞക്കുഴി കുടിയിലേക്ക്​ നടവഴി പോലുമുണ്ടായിരുന്നില്ല. എട്ട്​ കിലോമീറ്ററോളം അകലെ പഞ്ചായത്ത് ഓഫിസിൽ എത്തണമെങ്കിൽ വന്യമൃഗങ്ങളെ പേടിക്കണം. വോട്ട് ചെയ്യാൻ മടിയുണ്ടായിരുന്ന കുടിയിലെ വോട്ടർമാരെ കൂട്ടത്തോടെ ബൂത്തിലെത്തിച്ചതാണ് വിജയിക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. എന്തിനും പോന്ന കുറെയേറെ ചെറുപ്പക്കാരും രംഗത്തുണ്ടായിരുന്നു. കുടിയിലേക്കുള്ള റോഡ് നിർമാണത്തിന് അന്ന്​ 10,000 രൂപ അനുവദിപ്പിച്ചതാണ് ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം നൽകിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും നാല്​ അംഗങ്ങൾ വീതമായിരുന്നു വിജയിച്ചത്​. കേരള കോൺഗ്രസ്​ നേതാവ് കെ.ജി. ശ്രീധരപ്പണിക്കർ പ്രസിഡൻറും കോൺഗ്രസ്​ നേതാവ് പി.വി. മത്തായി വൈസ്​ പ്രസിഡൻറുമായിരുന്നു. പഞ്ചായത്ത് മുതൽ പാർലമൻെറ് വരെ തെരഞ്ഞെടുപ്പ്​ നടക്കുമ്പോഴൊക്കെ ഇപ്പോഴും സ്ഥാനാർഥികൾ ചിന്നസ്വാമി അണ്ണ​ൻെറ അനുഗ്രഹം തേടി മഞ്ഞക്കുഴി കുടിയിലെത്തുന്നു. TDL CHINNASWAMY ANNAN വീട്ടിലെത്തിയ സ്ഥാനാർഥിയെ അനുഗ്രഹിക്കുന്ന ചിന്നസ്വാമി അണ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story