Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവർക്ക്​​...

വർക്ക്​​ ചെയ്യുന്നുണ്ടോ രാഷ്​ട്രീയം; ആർക്കറിയാം...

text_fields
bookmark_border
പത്തനംതിട്ട: ടി.വി ചർച്ചകളൊക്കൊ കാണുന്നവരല്ലെ​ ജനം. പൊതുരാഷ്​ട്രീയ സംഭവ വികാസങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടാകില്ലേ​? അങ്ങനെ ആവാതെ തരമില്ലല്ലോ? പിന്നെ എന്തര്​​ വോ​ട്ടെടുപ്പ്​. എന്നാലും സ്​ഥാനാർഥിയെ പരിഗണിക്കാതിരിക്കുമോ? ഇങ്ങ​െനയൊക്കെയാണ്​ ഫീൽഡിൽ വർക്ക്​ ചെയ്യുന്ന പാർട്ടി പ്രവർത്തകരുടെയെല്ലാം ചർച്ച. പ്രചാരണം വീട്ടുമുറ്റംവരെ മാത്രമായതിനാൽ വോട്ടർമാരുടെ മനമറിയാൻ ഒരുവഴിയുമില്ല. മാസ്​ക്​ മൂലം മുഖഭാവം പോലും അറിയാനാകാത്ത​ നിസ്സഹായാവസ്​ഥയാ​െണന്ന്​ പറഞ്ഞ്​ പരിതപിക്കുകയാണ് സ്​ഥാനാർഥികളും പ്രവർത്തകരും. ഊഹാപോഹങ്ങളും അനുമാനങ്ങളുമായി വോട്ടർമാരുടെ മുന്നിൽനിന്ന്​ മടങ്ങുകയാണ്​ ഇവർ. ​മുമ്പ്​ വീടുകൾ കയറിയിറങ്ങി പറയാനുള്ളതൊക്കെ വിശദീകരിച്ച്​ വീട്ടുകാരുടെ മറുപടി കേട്ട്​ വോട്ട്​​ കിട്ടുമോ ഇല്ലയോ എന്ന്​ കണക്ക്​ കൂട്ടി. കിട്ടി​െല്ലന്നാണെങ്കിൽ വളക്കാൻ വഴിതേടി... അതൊക്കെയായിരുന്നു വോട്ടു പിടിത്തം. ഇപ്പോൾ എല്ലാവരും പറയുന്ന മറുപടി ഒന്നു തന്നെ 'ചെയ്യാം..' ചെയ്യില്ലെന്ന്​ പറയുന്നവർ പക്ക പാർട്ടിക്കാർ മാത്രം. പൊതു രാഷ്​ട്രീയം പ്രവർത്തിച്ചാൽ ഗുണം ലഭിക്കുമെന്നാണ്​ ​യു.ഡി.എഫി​ൻെറയും എൻ.ഡി.എയുടെയും കണക്ക്​ കൂട്ടൽ. റേഷൻ കിറ്റ്​, പെൻഷൻ, ലൈഫ്​ പദ്ധതി എന്നിവയിലൊക്കെയാണ്​ എൽ.ഡി.എഫി​ൻെറ പ്രതീക്ഷ. പൊതുരാഷ്​ട്രീയം കൂടുതൽ സ്വാധീനം ചെലുത്തുക മധ്യവർഗ​െത്തയാണ്​. താഴെ തട്ടിലുള്ളവർ തൃപ്​തരാണെന്നാണ്​ എൽ.ഡി.എഫ്​ പ്രവർത്തകർ ഫീൽഡിൽ നിന്നുള്ള അനുഭവം ചൂണ്ടിക്കാട്ടി പറയുന്നത്​. മധ്യവർഗ വോട്ടുകൾ കുറച്ച്​ ചോർന്നാലും കൂലിപ്പണിക്കാരും തൊഴിലുറപ്പ്​ തൊഴിലാളികളും സമാന സാമ്പത്തിക സ്​ഥിതിയിലുള്ള മറ്റുള്ളവരും തങ്ങൾക്കൊപ്പമാണെന്ന്​ ഇടതുപക്ഷം വിലയിരുത്തുന്നു. വോട്ടർമാർ കൂടുതലും ജാതി, മതം, ബന്ധുത്വം എന്നിവയാണ്​ പരിഗണിക്കുന്നതെന്ന്​ മുന്നണി ഭേദമില്ലാതെ ബൂത്തുതല പ്രവർത്തകർ പറയുന്നു. ശബരിമലയിലെ പഴയ വിവാദങ്ങൾ ഇപ്പോൾ അപൂർവം ഹിന്ദുക്കളെയെ സ്വാധീനിക്കുന്നുള്ളൂ എന്നാണ്​ ​പ്രവർത്തകർ പറയുന്നത്​. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്​ സ്വാധീനം കുറയുന്ന പ്രതിഭാസം പലയിടത്തുനിന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദുക്കളിലെ നായർ വിഭാഗമായിരുന്നു കോൺഗ്രസിനെ തുണച്ചിരുന്നത്​. അവരിൽ ഭൂരിഭാഗവും ബി.ജെ.പിയോട്​ അനുഭാവം പുലർത്തുന്ന നിലയിലേക്ക്​ ചുവട്​ മാറിയിട്ടു​െണ്ടന്നും അതോടെ കോൺഗ്രസ്​ ന്യൂന പക്ഷങ്ങളിലേക്ക്​ ഒതുങ്ങുകയാണെന്നും വിലയിരുത്ത​െപ്പടുന്നുണ്ട്​. ഹിന്ദു ഭൂരിപക്ഷമേഖലകളിൽ കോൺഗ്രസിന്​ ബൂത്തുതല പ്രവർത്തകർ നാമമാത്രമാണ്​. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story