Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡും...

കോവിഡും പിടിമുറുക്കുന്നു; ആശങ്കയിൽ വോട്ടർമാർ

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്​ കടന്നതോടെ ജില്ലയിൽ കോവിഡും പിടിമുറുക്കുന്നു. പലയിടത്തും സ്ഥാനാർഥികൾക്കടക്കം കോവിഡ്​ സ്ഥിരീകരിച്ചതോടെ വോട്ടർമാരും അങ്കലാപ്പിലാണ്​. പാലാ നഗരസഭയിലെ യു.ഡി.എഫ്​-എൽ.ഡി.എഫ്​ സ്ഥാനാർഥികൾക്ക്​​ കോവിഡ്​ സംശയിച്ചതിനെ തുടർന്ന്​ നിർത്തിവെച്ച പ്രചാരണ പരിപാടികൾ പുനരാരംഭിച്ചതും ആശങ്ക ഇരട്ടിപ്പിക്കുന്നു. സ്ഥാനാർഥികൾക്ക്​ രോഗം സ്ഥിരീകരിച്ചതോടെ മുഴുവൻ സ്ഥാനാർഥികളോടും പ്രവർത്തകരോടും ക്വാറൻറീനിൽ പോകണമെന്ന്​ ഇരുമുന്നണിയും നിർദേശിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അതിനിടെ മുണ്ടക്കയത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥിക്ക്​ പിന്നാലെ ഇടതു സ്ഥാനാർഥിക്കും കോവിഡ്​ സ്ഥിരീകരിച്ചു. രോഗവിവരം മറച്ചു​െവച്ച് ചിലയിടങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും വീടുകയറുന്നുവെന്ന ആക്ഷേപം ശക്തമാണ്​. പ്രചാരണത്തിന്​ ആരോഗ്യവകുപ്പ്​ നൽകിയ നിർദേശങ്ങൾ പലരും പാലിക്കുന്നില്ല. വീടുകയറിയുള്ള ​വോട്ടുപിടിത്തവും വോട്ടർമാരെ ചേർത്തുപിടിക്കലും പതിവാണ്​. കോവിഡ്​ മാനദണ്ഡം ലംഘിച്ചുള്ള വോട്ടുപിടിത്തത്തിനെതിരെ പരാതി വ്യാപകമായതോടെ പലയിടത്തും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പുമായി രംഗത്തുണ്ട്​. പാലായിൽ യു.ഡി.എഫ് സ്ഥാനാർഥി ജോഷി ജോണിനാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇതോടെ യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം പൊതുപ്രചാരണം നിർത്തി. ചിലർ ക്വാറൻറീനിലുമായി. ഇടതുമുന്നണി സ്ഥാനാർഥികളും പ്രവർത്തകരും വീടുകയറിയുള്ള പ്രചാരണം തുടർന്നു. ഇതിനിടെ സി.പി.എം സ്ഥാനാർഥി ബിനു പുളിക്കകണ്ടത്തിനും പോസിറ്റിവായി. മറ്റ്​ ഇടതു സ്ഥാനാർഥികൾക്ക് നെഗറ്റിവാണെങ്കിലും തങ്ങളെപ്പോലെ ആരും പ്രചാരണത്തിന്​ ഇറങ്ങരുതെന്ന ആവശ്യവുമായി യു.ഡി.എഫ്​ എത്തിയതോടെയാണ്​ സ്ഥാനാർഥികൾ വീട് കയറി വോട്ട് അഭ്യർഥിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നത്​. രണ്ടു മീറ്റർ അകലം പാലിച്ചും മാസ്ക് താഴ്ത്താതെയും കുട്ടികളെയും പ്രായമുള്ളവരെയും ആലിംഗനമോ ഹസ്തദാനമോ നടത്തരുതെന്നും പ്രായമുള്ളവരെ ചേർത്തുപിടിച്ച്​ അനുഗ്രഹം വാങ്ങരുതെന്നും ആരോഗ്യവകുപ്പ്​ പറയുന്നു. ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ ഒഴിവാക്കണമെന്ന നിർദേശവും​ ആവർത്തിക്കുന്നു. സ്ഥാനാർഥിയോ പ്രവർത്തകരോ കോവിഡ് ബാധിതരാണോയെന്ന്​ അറിയാത്തതിനാൽ വോട്ടർമാർ പലപ്പോഴും കതക് തുറക്കാറില്ല. ജനങ്ങളുടെ ഭീതി അകറ്റാൻ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഇറങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story