Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇനി എട്ടുനാൾ;...

ഇനി എട്ടുനാൾ; മധ്യകേരളം ലക്ഷ്യമിട്ട്​ നേതാക്കൾ

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്​ ഇനി എട്ടുനാൾ മാത്രം ശേഷിക്കെ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ആവേശം പകരാൻ സംസ്ഥാന നേതാക്കൾ രംഗത്ത്​. ഇടതുമുന്നണിയുടെ പ്രചാരണമേറെയും സമൂഹ മാധ്യമങ്ങളിലൂടെയാണ്​. എന്നാൽ, കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ പ്രവർത്തകരിലും പ്ര​ാദേശിക നേതൃത്വത്തിലും നിലനിൽക്കുന്ന ആശങ്കക്ക്​ വിരാമമിടുകയാണ്​ യു.ഡി.എഫ്​ നേതാക്കളുടെ സന്ദർ​ശനോദ്ദേശ്യം. വിമതശല്യവും മുന്നണി സ്ഥാനാർഥികളുടെ നേരിട്ടുള്ള മത്സരവും നേതൃത്വത്തെ അ​േലാസരപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടിയും യു.ഡി.എഫ്​ കൺവീനർ എം.എം. ഹസനും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം നേതാക്കളുടെ വലിയൊരു നിരതന്നെ മധ്യകേരളത്തിൽ പലയിടത്തും എത്തിക്കഴിഞ്ഞു. 38 വർഷം കൂടെ നിന്ന ജോസ്​ വിഭാഗം മുന്നണി വിട്ടതോടെ യു.ഡി.എഫിന്​ ഉണ്ടായേക്കാവുന്ന തിരിച്ചടി അതിജീവിക്കലാണ്​ ലക്ഷ്യം. ഒപ്പം ജോസ്​ പക്ഷം പോയാലും യു.ഡി.എഫ്​​ കോട്ട തകരില്ലെന്ന്​ തെളിയിക്കേണ്ടതുമുണ്ട്​. അതിനാൽ പരമാവധി സീറ്റുകളിൽ ജയം ഉറപ്പിക്കാനുള്ള ശ്രമം അണിയറയിലുണ്ട്​. എൻ.ഡി.എയുടെ ഭീഷണിയും നേതൃത്വം തള്ളുന്നില്ല. കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലകളുടെ പൂർണ ചുമതല ഉമ്മൻ ചാണ്ടിക്കാണ്​. കോട്ടയത്ത്​ കെ.സി. ജോസഫും തിരുവഞ്ചൂരും കെ.പി.സി.സി സെക്രട്ടറിമാരും ചുക്കാൻ പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയിലായിരുന്നു നേതാക്കളൂടെ സന്ദർശനം. കോട്ടയത്തെത്തി വിവിധ തലങ്ങളിൽ ചർച്ച നടത്തിയശേഷമാണ്​ നേതാക്കളുടെ പടയോട്ടം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എത്തിയത്​ രാത്രി 10നാണ്​. കോട്ടയത്ത്​ പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാർ എന്നിവിടങ്ങളിലാണ്​ നേതാക്കളുടെ അതിശ്രദ്ധ. പൂഞ്ഞാറിൽ പി.സി. ജോർജും കൂട്ടരും രംഗത്തുണ്ട്​. ജോർജ​ി​ൻെറ മകൻ പൂഞ്ഞാറിൽ സ്ഥാനാർഥിയാണ്​. അതിനിടെ, യു.ഡി.എഫ്​ വിമതരെ നേരിട്ട്​ കാണാനും നേതാക്കൾ തയാറാകുന്നുണ്ട്​. മത്സരരംഗത്ത്​ ഉറച്ചുനിൽക്കുന്ന വിമതരോട്​ മൃദുസമീപനത്തിലാണ്​​ നേതാക്കൾ​. തൽക്കാലം ആരെയും പാർട്ടിയിൽനിന്ന്​ പുറത്താക്കാനും തയാറല്ല. ഇടുക്കി-പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലും എറണാകുളത്ത്​ കിഴക്കൻ മേഖലയിലും യു.ഡി.എഫ്​ കൂടുതൽ ജാ​ഗ്രത പുലർത്തുന്നുണ്ട്​. മധ്യകേരളത്തിൽ നേരിയ തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനകളാണ്​ നേതാക്കളെ ആശങ്കപ്പെടുത്തുന്നതത്രെ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജില്ല പഞ്ചായത്ത്​ ഭരണമാണ്​ യു.ഡി.എഫി​ൻെറ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങളുമായാണ്​ പ്രമുഖരുടെ രംഗപ്രവേശനം. കോട്ടയത്ത്​ 22 ഡിവിഷനിൽ ഒമ്പതിടത്ത്​ ജോസഫ്​ വിഭാഗമാണ്​ മത്സരിക്കുന്നത്​. മിക്കയിടത്തും എതിരാളി ജോസ്​ പക്ഷവും. അതിനാൽ വിജയിക്കേണ്ടത്​ ഇരുമുന്നണിക്കും അഭിമാനപ്രശ്​നമാണ്​. ഇടതുമുന്നണിയും ശക്തമായ പ്രചാരണമാണ്​ നടത്തുന്നത്​. പ്രകടന പത്രിക പുറത്തിറക്കിയും പോരായ്​മകൾ അപ്പപ്പോൾ പരിഹരിച്ചും മുന്നോട്ടുപോവുകയാണ്​ ഇടതുമുന്നണി. സീറ്റുവിഭജനത്തിൽ നീരസമുണ്ടെങ്കിലും സി.പി.ഐയും ഒപ്പമുണ്ട്​. നിയമസഭ തെരഞ്ഞെടുപ്പി​ൻെറ ടെസ്​റ്റ്​ ഡോസായ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത്​ ജോസ്​ പക്ഷത്തിനും അനിവാര്യമാണ്​. അതിനാൽ നേതാക്കളെയെല്ലാം കളത്തിലിറക്കിയുള്ള പ്രചാരണമാണ്​ ജോസ്​ പക്ഷം നടത്തുന്നത്​. ജോസ്​ കെ. മാണിയുടെ നേതൃത്വത്തിലാണ്​ പ്രചാരണം അരങ്ങുതകർക്കുന്നത്​. ഇടതുമുന്നണിയുടെ പ്രമുഖരെല്ലം പിന്നിലുണ്ട്​. സകല മേഖലയിലും വികസനം ഉറപ്പാക്കുന്ന പ്രകടന പത്രികയാണ്​ ഇടതുമുന്നണി ചൊവ്വാഴ്​ച പുറത്തിറക്കിയത്​. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളം പിടിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമെന്ന കണക്കൂകൂട്ടലിലാണ്​ നേതാക്കളെല്ലാം. ജോസ്​ പക്ഷത്തി​ൻെറ വരവിൽ ഇടതുമുന്നണി പുലർത്തുന്നത്​ വലിയ പ്രതീക്ഷയാണ്​. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story