Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമയുദ്ധത്തില്‍...

നിയമയുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ തെരുവിലിറങ്ങുന്നത് വെല്ലുവിളിയെന്ന്​ ഓര്‍ത്തഡോക്‌സ് സഭ

text_fields
bookmark_border
കോട്ടയം: നിയമയുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ തെരുവിലിറങ്ങുന്ന യാക്കോബായ വിഭാഗം നിലപാട്​ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. തര്‍ക്കമുണ്ടായപ്പോള്‍ കോടതിയെ സമീപിച്ച വാദിഭാഗംതന്നെ പരമോന്നത നീതിപീഠത്തി​ൻെറ തീര്‍പ്പ് അംഗീകരിക്കാത്തത് വിചിത്രമാണ്. കേസുകളിലെല്ലാം പരാജയപ്പെട്ടിട്ടും ഇവർ തോല്‍വി അംഗീകരിക്കാത്തതാണ് സഭയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതി​ൻെറ കാരണം. തര്‍ക്കമില്ലാതിരുന്ന കാലത്ത് നിര്‍മിച്ച പള്ളികള്‍ തങ്ങളുടേത് മാത്രമാണെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തി​ൻെറ സിദ്ധാന്തം ഇനി വിലപ്പോവില്ല. ഓര്‍ത്തഡോക്‌സ് സഭക്ക്​ അനുകൂലമായി ലഭിക്കുന്ന കോടതികളുടെ തീര്‍പ്പുകള്‍ നടപ്പാക്കുന്നത് താമസിപ്പിക്കുക എന്നതു മാത്രമാണ് ഇവർ ചര്‍ച്ചകള്‍കൊണ്ട് അര്‍ഥമാക്കുന്നത്. ചര്‍ച്ചകളില്‍നിന്ന്​ ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയതിനെ കുറ്റപ്പെടുത്തിയിരുന്നവര്‍ ഇനി ഒരു യോജിപ്പുമി​െല്ലന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത് വിചിത്രമാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story