Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു

text_fields
bookmark_border
കോട്ടയം: ​​​റോഡരികിലും വീട്ടുമുറ്റത്തുമായി പാര്‍ക്ക്ചെയ്ത വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. വേളൂര്‍ ചുങ്കത്തുമുപ്പതിലും പതിനഞ്ചില്‍കടവ് സ്വരമുക്കിലും പാര്‍ക്ക് ചെയ്ത ആറു വാഹനങ്ങളാണ് ശനിയാഴ്​ച പുലർച്ചയോടെ അടിച്ചുതകർത്തത്​. മറുകരയിൽ താമസിക്കുന്നവർ വാഹനങ്ങള്‍ കൊടൂരാറിന് ഇക്കരെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത രണ്ടു കാര്‍, രണ്ട് ഓട്ടോ, രണ്ട് ഗുഡ്‌സ് ഓട്ടോ എന്നിവയാണ്​ തകര്‍ക്കപ്പെട്ടത്. എല്ലാ വാഹനങ്ങളുടെയും മുന്‍ ചില്ലുകള്‍ എന്തോ ആയുധം ഉപയോഗിച്ച്​ തല്ലിത്തകര്‍ത്ത നിലയിലാണ്. ഒരു കാറി​ൻെറ പിന്‍ ചില്ലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിലൊന്നും ആളുണ്ടായിരുന്നില്ല. പുലര്‍ച്ച നാലോടെയാണ് സംഭവമെന്നു കരുതുന്നു. അതിനു മുമ്പ്​ ഇതുവഴി കടന്നുപോയവരാരും വാഹനം തകര്‍ത്തതു കണ്ടിരുന്നില്ല. വാഹനം തകര്‍ക്കപ്പെട്ടതി​ൻെറ ശബ്​ദം കേട്ടിട്ടി​െല്ലന്നാണ്​ നാട്ടുകാരുടെ മൊഴി. വാഹനഉടമകളുടെ പരാതിയിൽ കോട്ടയം വെസ്​റ്റ്​ പൊലീസ്​ അന്വേഷണം തുടങ്ങി. കഞ്ചാവ്​ മാഫിയക്ക്​ സംഭവവുമായി ബന്ധമുണ്ടോയെന്നു നാട്ടുകാര്‍ സംശയിക്കുന്നു. പ്രദേശത്തു മുമ്പും കഞ്ചാവുമാഫിയയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പടം DP
Show Full Article
TAGS:
Next Story