Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽ.ഡി.എഫ്​ സ്ഥാനാർഥി ​െജസി ഷാജ​ൻെറ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്​ഘാടനം ചെയ്​തു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ , ഒ.പി.എ. സലാം, വി.പി. ഇസ്മായിൽ, അഡ്വ. എം.എ. ഷാജി, സ്ഥാനാർഥി ​െജസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷക്കീല നസീർ, പ്രഫ. എം.കെ. രാധാകൃഷ്ണൻ, അന്നമ്മ ജോസഫ്, തോമസ് വെട്ടുവേലി, ജോളി മടുക്കക്കുഴി, എൻ.സി.പി നേതാവ് ഇബ്രാഹിം പുളിമൂട്ടിൽ, അബ്​ദുൽ റസാഖ്, ഷമീം അഹമ്മദ്, ടി.കെ. ജയൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന് എതിർ വശത്ത് ബാങ്ക് ഓഫ് ബറോഡായുടെ മുകൾ വശത്തായി പ്രവർത്തനം തുടങ്ങി. ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. KTL LDF CONVENTION KJPLY ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്​ഘാടനം ചെയ്യുന്നു വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി പാലാ: ടൗണില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി. സൻെറ്​ തോമസ് സ്‌കൂള്‍, ആശുപത്രി ജങ്​ഷന്‍, മുരിക്കുംപുഴ, ളാലം പാലം, കെ.എസ്.ആര്‍.ടി.സി, ബൈപാസ് റോഡ്, സിവില്‍ സ്​റ്റേഷന്‍ ജങ്​ഷന്‍ എന്നിവിടങ്ങളിലൊന്നും വഴിവിളക്ക് തെളിയുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് കാല്‍നട യാത്രക്കാര്‍ക്ക് ആശ്രയം. കോവിഡ് കാലമായതിനാല്‍ കടകളും വ്യാപാരസ്ഥാപനങ്ങളും നേരത്തേ അടക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാകും. സ്ത്രീകളും പ്രായമായവരും പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. സൻെറ്​ തോമസ് സ്‌കൂളിന് സമീപം കഴിഞ്ഞദിവസം വഴിയാത്രക്കാരനായ വയോധികന് നേരെ കൈയേറ്റ ശ്രമവും നടന്നു. സന്ധ്യസമയത്ത് കടയില്‍ പോയി മടങ്ങിയ വയോധിക​ൻെറ പിന്നാലെ ഇതരസംസ്ഥാനക്കാരനായ യുവാവ് എത്തി. പണമെന്ന് കരുതി പൊതി തട്ടിപ്പറിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇദ്ദേഹം സ്‌കൂളി​ൻെറ ഗേറ്റിനുള്ളിലേക്ക് കയറിയതോടെ രക്ഷപ്പെടുകയായിരുന്നു. വഴിവിളക്കുകള്‍ തെളിയാത്തത് മദ്യപര്‍ക്കും മോഷ്​ടാക്കള്‍ക്കും സഹായമാകുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story