Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയില്‍ വിപുലമായ...

ശബരിമലയില്‍ വിപുലമായ സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ്

text_fields
bookmark_border
ശബരിമല: കോവിഡ്​ മുൻകരുതലി​ൻെറ ഭാഗമായ നിയ​ന്ത്രണങ്ങൾ മൂലം തീർഥാടകർ കുറഞ്ഞെങ്കിലും മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഒരുക്കുന്നത് വിപുല സുരക്ഷ, സേവന സംവിധാനം. നിലയ്ക്കല്‍, പമ്പ, സന്നിധാനം കേന്ദ്രമാക്കി 125 ജീവനക്കാരെയും അഗ്​നിരക്ഷ ഉപകരണങ്ങളും വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്ജമാണെന്ന് സന്നിധാനം സ്‌പെഷല്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ എസ്. സൂരജ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം, തീപിടിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സി​ൻെറ സേവനം ലഭ്യമാണ്​. മണ്ഡലകാലത്ത് ഡ്യൂട്ടി മാറിവരുന്ന ജീവനക്കാര്‍ക്ക് അതതു വകുപ്പുകളുമായി ചേര്‍ന്ന് ബോധവത്​കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്‍തൂക്കമാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. ക്ലോറിനേറ്റ് ചെയ്ത ജലം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ വലിയ നടപ്പന്തലും സന്നിധാനവും കഴുകി ശുചീകരിക്കുന്നുണ്ട്. സാമൂഹിക അകലം, മാസ്‌കി​ൻെറ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവത്കരണം നല്‍കുന്നു. ഫയര്‍ഫോഴ്‌സി​ൻെറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നിധാനം സ്‌പെഷല്‍ സ്​റ്റേഷന്‍ ഓഫിസര്‍ എസ്. ഗോപകുമാറിനെ നോഡല്‍ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം സന്നിധാനത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story