Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 11:58 PM GMT Updated On
date_range 23 Nov 2020 11:58 PM GMTപട്ടിക ജാതി-വർഗ അവഗണന: എം.എൽ.എമാരുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ഹിന്ദുഐക്യവേദി
text_fieldsbookmark_border
കോട്ടയം:പട്ടികജാതി-വർഗ വിഭാഗങ്ങൾ നേരിടുന്ന നീതി നിഷേധത്തിനും അതിക്രമങ്ങൾക്കും പരിഹാരം കാണേണ്ട പട്ടികജാതി -വർഗ എം.എൽ.എമാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് അവരുടെ വീടുകളിലേക്ക് സാമൂഹിക നീതി കർമസമിതിയുടെയും മഹിള ഐക്യവേദിയുടെയും നേതൃത്വത്തിൽ 25ന് മാർച്ചും ധർണയും നടത്തുമെന്ന് ഹിന്ദു സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം നടപ്പാക്കുക, എസ്.സി-എസ്.ടി നിയമന അട്ടിമറി അവസാനിപ്പിക്കുക, ഫണ്ട് കൃത്യമായി വിനിയോഗിക്കുക, പട്ടികവർഗ കോളനികളുടെ ദുരിതത്തിന് പരിഹാരം കാണുക, മുഴുവൻ ഭൂരഹിതർക്കും ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങളിലാണ് എം.എൽ.എമാർ അനാസ്ഥ തുടരുന്നത്. ഇതുസംബന്ധിച്ച് എം.എൽ.എമാർക്ക് കുറ്റപത്രം നൽകുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജുവും കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഠനും അറിയിച്ചു. എ.കെ.സി.എച്ച്.എം എസ് സംസ്ഥാന പ്രസിഡൻറ് പി. എസ്. പ്രസാദ്, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story