Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 12:01 AM GMT Updated On
date_range 23 Nov 2020 12:01 AM GMTഅന്തിമ സ്ഥാനാര്‍ഥിപട്ടിക ഇന്ന്
text_fieldsbookmark_border
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും. അതിനുശേഷം മത്സരരംഗത്ത് തുടരുന്നവര്‍ക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ഥിപട്ടിക വരണാധികാരികളുടെ ഓഫിസുകളിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും. പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്കോ അവരുടെ ഏജൻറുമാര്‍ക്കോ നല്‍കും. പട്ടികയിലും വോട്ടുയന്ത്രത്തിലും മലയാളം അക്ഷരമാല ക്രമത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുത്തുക. ഒന്നിലധികം പത്രികകള്‍ സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ പല സ്ഥാനാര്‍ഥികളും ശനി, ഞായര്‍ ദിവസങ്ങളില്‍ വരണാധികാരികളുടെ ഓഫിസുകളുമായി ബന്ധപ്പെട്ട് പത്രിക പിന്‍വലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി, നിര്ദേശകന്, തെരഞ്ഞെടുപ്പ് ഏജൻറ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്കാന് കഴിയുക. നിര്‍ദേശകനോ തെരഞ്ഞെടുപ്പ് ഏജേൻറാ ആണ് നോട്ടീസ് നല്കുന്നതെങ്കില് സ്ഥാനാര്‍ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നല്‍കുന്നവരുടെ ആധികാരികത തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കും. ഫോറം അഞ്ചില്‍ പൂരിപ്പിച്ചുനല്കാത്ത അപേക്ഷ സ്വീകരിക്കില്ല. പിന്‍വലിക്കല്‍ നോട്ടീസില്‍ വരണാധികാരി പൂരിപ്പിക്കേണ്ട ഭാഗം പൂരിപ്പിച്ച് സൂക്ഷിക്കുകയും ഫോറത്തോടൊപ്പമുള്ള രസീത് അപേക്ഷകന് നല്‍കുകയും ചെയ്യും. ഇടത്താവളങ്ങളില്‍ മെഡിക്കല്‍ സേവനത്തിന് പ്രത്യേക ക്രമീകരണം കോട്ടയം: ജില്ലയിലെ ഇടത്താവളങ്ങളില്‍ ശബരിമല തീർഥാടകര്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധിപ്പിച്ച് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ എം. അഞ്ജന അറിയിച്ചു. അലോപ്പോതി, ആയുര്‍വേദ, ഹോമിയോപ്പതി വിഭാഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഇടത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story