Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയം പിടിക്കാന്‍...

മുണ്ടക്കയം പിടിക്കാന്‍ വനിതകളുടെ പോരാട്ടം

text_fields
bookmark_border
മുണ്ടക്കയം: ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ മുണ്ടക്കയം പിടിച്ചെടുക്കാന്‍ വനിതകളുടെ പോരാട്ടമാണ്​ ഇക്കുറി. പട്ടികജാതി വനിത സംവരണ മണ്ഡലം കൈക്കലാക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൂട്ടിക്കല്‍ പഞ്ചായത്ത് അംഗമായിരുന്ന സുഷമ സാബു യു.ഡിഎഫ് സ്ഥാനാർഥിയായും മണ്ഡലം നിലനിര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ പി.ആര്‍. അനുപമ സി.പി.എം ടിക്കറ്റില്‍ ഇടതു സ്ഥാനാർഥിയായും ബി.ജെ.പി സ്ഥാനാർഥിയായി അനുമോളുമാണ്​ മത്സരിക്കുന്നത്​. സ്ഥാനാർഥി നിര്‍ണയത്തില്‍ എല്ലാക്കാലവും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും മൂലം പ്രഖ്യാപനം വൈകിയിരുന്ന കോണ്‍ഗ്രസ് ഇക്കുറി മണ്ഡലത്തില്‍ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്താനായത്​ അനുകൂലമാകും എന്ന പ്രതീക്ഷയിലാണ്. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷം സിറ്റിങ് അംഗം കെ. രാജേഷ് ചെയ്ത വികസന പ്രവർത്തനത്തി​ൻെറ തുടര്‍ച്ചക്കായി ജയിക്കാനാകുമെന്നും പ്രായംകുറഞ്ഞ സ്ഥാനാർഥിയെന്നത് പ്രയോജനപ്പെടുത്താനാവുമെന്നുമാണ് ഇടതുമുന്നണിയുടെ വിശ്വാസം. കേന്ദ്രസര്‍ക്കാറി​ൻെറ നേട്ടങ്ങൾ തങ്ങളുടെ വോട്ടാക്കി മാറ്റാനാകുമെന്ന്​ ബി.ജെ.പിയും കരുതുന്നു. കേരള കോണ്‍ഗ്രസുകള്‍ക്ക്​ വളക്കൂറുള്ള ഡിവിഷന്‍ കൂടിയാണ് മുണ്ടക്കയം. 64 വാര്‍ഡിലായി 128 ബൂത്താണ് ഡിവിഷനിലുള്ളത്. തീക്കോയി രണ്ട്​, പൂഞ്ഞാര്‍ മൂന്ന്​, പൂഞ്ഞാര്‍ തെക്കേക്കര 14, കൂട്ടിക്കല്‍ 13, മുണ്ടക്കയം 13, കോരുത്തോട് 2, പാറത്തോട് 17 എന്നീവാര്‍ഡുകളാണുള്ളത്​. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ബ്ലോക്ക്​ പ്രസിഡൻറുകൂടിയായ അഡ്വ. ജോമോന്‍ ഐക്കര​െയയാണ് അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ്​ സെക്രട്ടറി കൂടിയായ കെ. രാജേഷ് പരാജയപ്പെടുത്തിത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് പരാജയകാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുമ്പ്​ കോണ്‍ഗ്രസിലെ അനിത ഷാജിയും സി.പി.ഐയിലെ ലൈല മോഹനനും ഈ ഡിവിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ മണ്ഡലം ഒരു മുന്നണിക്കും സ്വന്തമെന്ന്​ പറയാനാവില്ല. കേരള കോണ്‍ഗ്രസ് ഒപ്പമില്ലാത്തപ്പോഴും വിജയിക്കാന്‍ കഴിഞ്ഞ ഇടതുമുന്നണിക്ക് ജോസ് കെ. മാണിയുടെ വരവു കൂടിയായപ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍, ജോസഫ് വിഭാഗത്തിലൂടെ യു.ഡി.എഫ് വോട്ട്​ നിലനിര്‍ത്താനാകുമെന്നും കഴിഞ്ഞ പ്രാവശ്യം പി.സി. ജോര്‍ജി​ൻെറ പിന്തുണ ഇടതുമുന്നണിക്കായിരുന്നുവെന്നും ഇന്നതില്ലാത്തതിനാലും യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ കെ.എസ്.യു പ്രവര്‍ത്തനത്തി​ൻെറ പരിചയത്തിലാണ് ആദ്യം ഗ്രാമപഞ്ചായത്ത്​ അംഗമായി സുഷമ കടന്നുവന്നത്. കലാകായിക രംഗത്തും സുഷമ സജീവമാണ്. എഴുമറ്റൂര്‍ സ്വദേശിയായിരുന്ന കെ.എസ്.എഫ്.ഇ അസി. മാനേജര്‍ സുരേഷ്‌കുമാറി​ൻെറയും ഓമനയുടെയും മകളാണ്. മുണ്ടക്കയം സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂട്ടിക്കല്‍ കരിപ്പമറ്റത്തില്‍ സാബുവാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്​. ബി.എ ബിരുദാരിയാണ് ഈ 38കാരി. കന്നിമത്സരമാ​െണങ്കിലും 25 വയസ്സില്‍ പൊതുപ്രവര്‍ത്തന രംഗത്ത്​ സജീവമായ പി.ആര്‍. അനുപമയുടെ വരവ് ഇടതുമുന്നണിയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സോഷ്യോളജിയില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുമുള്ള അനുപമ ഹരിതകേരളം മിഷ​ൻെറ കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നറുക്കുവീണത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക കൂടിയാണ്. മുണ്ടക്കയം ഇഞ്ചിയാനി പുളിക്കത്തടത്തില്‍ രാജപ്പന്‍- തങ്കമ്മ ദമ്പതികളുടെ മകളാണ്. കോളജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐയില്‍ അംഗമായിരുന്നെങ്കിലും പിന്നീട് ഡി.വൈ.എഫ്.ഐയിലൂടെയാണ് സജീവമായത്. മുണ്ടക്കയം മാങ്ങാപേട്ട തോട്ടക്കറ അജീഷി​ൻെറ ഭാര്യ അനുമോളാണ് ബി.ജെ.പി സ്ഥാനാർഥി. മത്സരിച്ച്​ പരിചയമി​െല്ലങ്കിലും ബി.ജെ.പി അംഗമെന്ന നിലയിലാണ് സ്ഥാനാർഥിത്വമെത്തിയത്. കോട്ടയം സി.എം.എസ് കോളില്‍നിന്ന്​ ചരിത്രത്തില്‍ ബിരുദമെടുത്ത ഈ 32കാരി മുണ്ടക്കയം വരിക്കാനി സ്വദേശി പരേതനായ രാജപ്പ​ൻെറയും ഉഷയുടെയും മകളാണ്.പി.സി. ജോര്‍ജി​ൻെറ ജനപക്ഷം സ്ഥാനാർഥിയായി മുണ്ടക്കയം പഞ്ചായത്ത് മുന്‍ അംഗം ഒ.കെ. രാജമ്മയും മത്സരത്തിനുണ്ട്. ചിത്രങ്ങൾ- KTL ANUPAMA (LDF) അനുപമ KTL SUSHAMA SABU (UDF) സുഷമ സാബു KTL ANUMOL (NDA) അനുമോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story