Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂക്കുപൊത്താതെ...

മൂക്കുപൊത്താതെ നടക്കണം; സഞ്ചാരയോഗ്യമായ റോഡുകൾ വേണം

text_fields
bookmark_border
ചങ്ങനാശ്ശേരി: അഞ്ചുവിളക്കി​ൻെറ നാടെന്ന് കീര്‍ത്തികേട്ട ചങ്ങനാശ്ശേരിക്ക് അതി​ൻെറ നഷ്​ടപ്രതാപം വീണ്ടെടുക്കാന്‍ ആര്‍ജവമുള്ള പുതിയ ഭരണസമിതി നഗരസഭയില്‍ അധികാരത്തിലേറണമെന്നാണ് എ​ൻെറ സ്വപ്‌നം. നായര്‍ സര്‍വിസ് സൊസൈറ്റി, ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം, കേരളത്തിലെ അതിപ്രശ്‌സത കലാലയങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി പ്രവര്‍ത്തിക്കുന്ന റവന്യൂ ടവര്‍ എല്ലാംകൊണ്ടും അനുഗ്രഹീതമായ എ​ൻെറ നഗരത്തി​ൻെറ ഏറ്റവും വലിയ ശാപം ഉയര്‍ന്നുപൊങ്ങുന്ന മാലിന്യക്കൂമ്പാരങ്ങളാണ്. മൂക്കുപൊത്താതെ സ്വതന്ത്രമായി നാട്ടിലിറങ്ങി നടക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാവണം. വൃത്തിയുള്ളതും സഞ്ചാരയോഗ്യവുമായ റോഡുകളും എ​ൻെറ നാടിന് ആവശ്യമാണ്. പ്രദേശികതലത്തില്‍ സുസ്ഥിര ഭരണസംവിധാനം ഉണ്ടാവണം. അധികാരത്തിലേറിയാല്‍ കസേരകളിക്കുവേണ്ടിയുള്ള രാഷ്​ട്രീയ നാടകങ്ങളാണ് ഇന്ന് പ്രാദേശിക ഭരണകൂടങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജയിച്ചുകഴിഞ്ഞാല്‍ മുന്നണികള്‍ ഘടകകക്ഷികള്‍ക്കുവീതം ​െവച്ചുനല്‍കുന്ന സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നതിന്​ തന്ത്രങ്ങള്‍ മെനയാൻ സമയം കണ്ടെത്തുന്ന ജനപ്രതിനിധികള്‍, നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്​ കൂടി ചിന്തിക്കണം. 100 ശതമാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും 50 ശതമാനം എങ്കിലും ആത്മാർഥതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയണം. ഭരണത്തിലേറിയാല്‍ കക്ഷിരാഷ്​ട്രീയത്തിന്​ അതീതമായി കൗണ്‍സിലര്‍മാര്‍ ഒരുമിച്ചുചേര്‍ന്നു നാടിനുവേണ്ടിയുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത്​ നടപ്പാക്കുന്നതിനുള്ള മത്സരമാണ് നടത്തേണ്ടത്. ഓരോ വാര്‍ഡുകളിലെയും ​െറസിഡൻറ്​‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മോണിട്ടറിങ് സംവിധാനത്തിലൂടെ കൗണ്‍സിലര്‍മാര്‍ക്ക് ഓരോ വാര്‍ഡുകളിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ കൊണ്ട് നടപ്പാക്കുന്ന വികസന പദ്ധതികളേക്കാൾ ഉപരി പ്രാദേശിക ഭരണകൂടങ്ങള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. അത് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദവും വരുമാനദായകവുമാകുന്ന പദ്ധതികളാണെങ്കില്‍ ഏറ്റവും ഉത്തമമാണ്. അധികാരത്തിലേറിയാല്‍ രാഷ്​ട്രീയ പ്രതിനിധിയില്‍നിന്ന്​ ജനപ്രതിനിധിയിലേക്കുള്ള മാറ്റമാണ് ഓരോ തെരഞ്ഞെടുക്കപ്പെട്ട പൗരനും ഉണ്ടാവേണ്ടത്. രാജന്‍ ജെ.തോപ്പില്‍ പ്രസിഡൻറ്​, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങനാശ്ശേരി താലൂക്ക് KTL rajan k thoppil (പടം sat ഫോൾഡറിൽ) രാജന്‍ ജെ.തോപ്പില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story