Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഭിഷേകപ്രിയന്​ പാൽ...

അഭിഷേകപ്രിയന്​ പാൽ നൽകൽ: അഞ്ചാം വർഷവും ആനന്ദ്​

text_fields
bookmark_border
ശബരിമല: അഭിഷേക പ്രിയനായ അയ്യപ്പ സ്വാമിക്ക്​ അഭിഷേകം ചെയ്യാനുള്ള പാൽ കറന്നെട​ുത്ത്​ നൽകാനുള്ള നിയോഗം മുടക്കമി​ല്ലാതെ നിറവേറ്റാൻ കഴിയുന്നതി​ൻെറ സംതൃപ്​തിയിലാണ്​ ആനന്ദ്​ സാമന്ദ്​. അഞ്ചു വർഷമായി സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരനാണ്​ ഈ ബംഗാൾ സ്വദേശി​​. പുലര്‍ച്ച രണ്ടോടെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. പശുക്കളെ വൃത്തിയാക്കിയ ശേഷം പാല്‍ കറക്കല്‍. 8.30ഓടെ പശുക്കളെ മേയ്​ക്കാന്‍ ഉരല്‍ക്കുഴി ഭാഗത്തേക്ക്. ഉച്ചക്ക്​ ഒരു മണിയോടെ തിരിച്ച് ഗോശാലയില്‍. വന്നാലുടന്‍ ഗോശാലയെയും പശുക്കളെയും ശുചിയാക്കും. രണ്ടു മണിക്ക് വീണ്ടും അഭിഷേകത്തിനുള്ള പാല്‍ കറക്കല്‍. ഇതാണ് ആനന്ദ് സാമന്തി​ൻെറ ദിനചര്യ. സന്നിധാനത്ത്​ നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പാല്‍ ലഭിക്കുന്നത് ഈ ഗോശാലയില്‍ നിന്നാണ്. കിടാവുകള്‍ ഉള്‍പ്പെടെ 24 കാലികളാണ് ഉള്ളത്. മൂന്നു പശുക്കള്‍ക്കാണ് കറവ. പശുക്കള്‍ക്കുള്ള വൈക്കോലും പുല്ലും യഥേഷ്​ടമാണിവിടെ. ഫാനുകളും ലൈറ്റുകളുമൊ​െക്ക തൊഴുത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍ നഗര്‍ സ്വദേശിയാണ് ആനന്ദ് സാമന്ത്. ഭാര്യയും രണ്ടു കുട്ടികളും മാതാവും അടങ്ങുന്നതാണ് ആനന്ദി​ൻെറ കുടുംബം. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് അവസാനമായി നാട്ടിൽ പോയത്. കോവിഡ് മഹാമാരി വന്നതിനാല്‍ വീട്ടിലേക്കുള്ള അടുത്ത യാത്ര മകരവിളക്ക് തീര്‍ഥാടനത്തിന്​ ശേഷമേ ചിന്തിക്കുന്നുള്ളു എന്നാണ് ആനന്ദ്​ പറയുന്നത്​. സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപമാണ് ഗോശാല സ്ഥിതിചെയ്യുന്നത്. ചിത്രം PTG 100 GOSALA ശബരിമല സന്നിധാനത്തെ ഗോശാല ശുചീകരിക്കുന്ന ആനന്ദ് സാമന്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story