Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരത്തെ ഹരിതാഭമാക്കണം;...

നഗരത്തെ ഹരിതാഭമാക്കണം; ടൂറിസ്​റ്റുകളെ വരവേൽക്കണം

text_fields
bookmark_border
-- എ​ൻെറ തദ്ദേശം, എ​ൻെറ സ്വപ്​നം-- കോട്ടയം: നഗരമാലിന്യം കൃത്യമായി സംസ്​കരിക്കുന്ന, പച്ചപ്പ്​ നിറയുന്ന കോട്ടയം പട്ടണമാണ്​ ഏ​ൻെറ സ്വപ്​നങ്ങളിൽ. കൂടുതൽ മരങ്ങൾ നട്ട്​ നഗരത്തെ ഹരിതാഭമാക്കണം. ഒപ്പം മാലിന്യസംസ്​കരണത്തിൽ യൂറോപ്യനെ മാതൃകയാക്കണം. സായാഹ്​നങ്ങൾ കുടുംബമായി ചെലവഴിക്കാൻ കഴിയുന്ന സംവിധാനം നഗരത്തിൽ അടിയന്തരമായി ഒരുക്കണം. ട്രാഫിക്​ കുരുക്കില്ലാത്ത കോട്ടയത്തിനായും ഞാൻ കാത്തിരിപ്പിലാണ്​. കോടിമതയിലെ നാലുവരിപ്പാത നഗരത്തിലേക്ക്​ നീട്ടണം. ഇത്​ നഗരസഭയുടെ പദ്ധതിയല്ലെങ്കിലും സർക്കാറിലും മറ്റ്​ ജനപ്രതിനിധികളിലും സമ്മർദം ചെലുത്താനും യാഥാർഥ്യമാക്കാനും കഴിയും. സമീപത്തെ അയ്​മനം അടക്കമുള്ള പഞ്ചായത്തുകൾ വിനോദസഞ്ചാരികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും പദ്ധതികളുമാണ്​ ആവിഷ്​കരിക്കു​ന്നത്​. ഈ മാതൃകയിൽ കോട്ടയത്തും ടൂറിസ്​റ്റ്​ സംസ്​കാരം വളർത്തണം. താഴത്തങ്ങാടി അടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്​ പദ്ധതികൾ ആവിഷ്​ക്കരിക്കണം. കോടിമത അടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്​ വിപുലമായ ജലടൂറിസം പദ്ധതികൾക്കും ​രൂപംനൽകണം. നിലവിൽ നഗരസഭയുടെ പല പദ്ധതികളും പാതിവഴിയിലാണ്​. ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചശേഷം പുതിയ പദ്ധതികളിലേക്ക്​ കടക്കാമെന്ന്​ തീരുമാനിക്കുന്നൊരു ഭരണസമിതിയെയും ഞാൻ പ്രതീക്ഷിക്കുന്നു. പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിക്കുള്ള കാത്തിരിപ്പിലുമാണ്​ ഞാൻ. ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും മുൻകാലങ്ങളിൽ നടന്നിട്ടില്ല. നഗരസഭയുടെ കീഴിലുള്ള സ്​റ്റേഡിയങ്ങൾ, പാർക്കുകൾ എന്നിവ കായിക, മാനസിക ആരോഗ്യത്തിന്​ ഉതകുന്ന രീതിയിൽ ആധുനികവത്കരിക്കുകയും മുനിസിപ്പൽ ബസ്​സ്​റ്റാൻഡ്​, നാഗമ്പടം സ്​റ്റാൻഡ്​​, പഴയ പച്ചക്കറി മാർക്കറ്റ്, കഞ്ഞിക്കുഴി മാർക്കറ്റ് തുടങ്ങി നഭരസഭയുടെ കീഴിലുള്ള എല്ലാ പഴയ നിർമിതിയും പൂർണമായി പൊളിച്ചുമാറ്റി കൂടുതൽ സൗകര്യപ്രദമായി പുനർനിർമിക്കണം. നഗരവികസനത്തിനായി കൂട്ടായി നിലയുറപ്പിക്കുന്ന ജനപ്രതിനിധികളും നല്ല കോട്ടയത്തിന്​ കരുത്താകണം. എം.ബി. അമീൻ ഷാ (കേരള ടെക്​സ്​​ൈറ്റൽസ്​ ആൻഡ്​​ ഗാർമൻെറ്​സ്​ ഡീലേഴ്​സ്​ വെൽഫെയർ അ​േസാ. ജില്ല വൈസ്​ പ്രസിഡൻറ്​) KTL ameen shah എം.ബി. അമീൻ ഷാ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story