Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാശി​പ്പോരിൽ...

വാശി​പ്പോരിൽ പുതുപ്പള്ളി

text_fields
bookmark_border
കോട്ടയം: സൂക്ഷമപരിശോധന പൂർത്തിയായതോടെ ജില്ല പ്രചാരണത്തിരക്കിലേക്ക്​ വഴിമാറുകയാണ്​. പതിവിലും വാശിയിലാണ്​ ഇത്തവണ ജില്ല പഞ്ചായത്തിലേക്കുള്ള പോര്​. അങ്കം മുറുകുന്ന ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിലെ മത്സരചിത്രം വരച്ചുകാട്ടുകയാണ്​ 'മാധ്യമം'. വിവിധ ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിലൂ​െട... കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഡിവിഷനെന്ന നിലയില്‍ പുതുപ്പള്ളിക്കെന്നും താരപരിവേഷമാണ്​. 'കൂഞ്ഞൂഞ്ഞ്​' എഫ്​ക്​ട്​​ നിറയുന്നതിനാൽ യു.ഡി.എഫിലെ സ്ഥാനാർഥി മോഹികളുടെയെല്ലാം ഇഷ്​ടയിടം. ഒാരോ തെരഞ്ഞെടുപ്പിലും പല പേരുകളും പുതുപ്പള്ളി ഡിവിഷനിലേക്ക്​ ഉയരുമെങ്കിലും ഉമ്മൻ ചാണ്ടിയുടേതാകും അവസാനവാക്ക്​. കഴിഞ്ഞ തവണ വനിത വാര്‍ഡായിരുന്ന പുതുപ്പള്ളി ഇത്തവണ ജനറൽ ആയപ്പോള്‍ കോണ്‍ഗ്രസില്‍ ഒട്ടേറെ പേര്‍ നോട്ടമിട്ടു. ചാണ്ടി ഉമ്മ​ൻെറ പേരും ഒരു ഘട്ടത്തില്‍ ഉയർന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ കണ്ണെത്തിയത്​; പുതുപ്പള്ളി പഞ്ചായത്ത്​ പ്രസിഡൻറായിരുന്ന നെബു ജോണിൽ. അങ്ങനെ നെബു യു.ഡി.എഫ്​ സ്ഥാനാർഥിയായി. യു.ഡി.എഫിൽ സ്ഥാനാർഥി മോഹമാണ്​ തലവേദനയാകുന്നതെങ്കിൽ എൽ.ഡി.എഫിലേക്ക്​ എത്തുേമ്പാൾ ആൾ ക്ഷാമമാണ്​ പ്രതിസന്ധി. ഏറെ തിരച്ചിലിനൊടുവിലാണ്​ എൽ.ഡി.എഫ്​ പലപ്പോഴും സ്ഥാനാർഥികളെ കണ്ടെത്തുന്നത്​. ഇത്തവണയും മറിച്ചായിരുന്നില്ല സ്ഥിതി. ഒടുവിൽ വലതുപാളയത്തിൽനിന്ന്​ സ്ഥാനാർഥിയെ കണ്ടെത്താൻ അവർക്കായി. കേരള കോൺഗ്രസ്​ ജില്ല സെക്രട്ടറിയായിരുന്ന സജി കെ. വര്‍ഗീസാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി. മുന്നണി സീറ്റ്​ വിഭജനത്തിൽ സി.പി.എമ്മിനാണ്​ പുതുപ്പള്ളി ലഭിച്ചത്​. സീറ്റ്​ വിഭജനഘട്ടത്തിൽ പുതുപ്പള്ളി ജോസ്​ വിഭാഗത്തിനു​ വിട്ടുനൽകി, പൂഞ്ഞാർ നേടിയെക്കാൻ സി.പി.എം ശ്രമി​െച്ചങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ പുതുപ്പള്ളി ഏറ്റെടുത്ത സി.പി.എം, സജി സ്ഥാനാർഥിയായതോടെ ആവേശത്തിലാണ്​. പരമ്പരാഗത ബി.ജെ.പി വോട്ടുകൾക്കൊപ്പം ന്യൂനപക്ഷങ്ങളിലും കണ്ണുവെച്ച്​ നിബു ജേക്കബിനെയാണ്​ എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്​. പുതുപ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡും വാകത്താനം, വിജയപുരം, മണര്‍കാട്, പനച്ചിക്കാട് പഞ്ചായത്തുകളിലെ ഒരുവിഭാഗം വാർഡുകളും ഉള്‍പ്പെടുന്നതാണ്​ പുതുപ്പള്ളി ഡിവിഷന്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ​െജസിമോള്‍ മനോജ് 10,170 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ്​ ഇവിടെ വിജയിച്ചത്​. ഡിവിഷനു കീഴിലെ പഞ്ചായത്ത്​ വാർഡുകളിൽ ഭൂരിഭാഗവും കോൺ​​​ഗ്രസ്​ പ്രതിനിധികളായിരുന്നുവെന്നതാണ്​​ യു.ഡി.എഫിന്​ ആത്മവിശ്വാസം നൽകുന്നത്​. ഒപ്പം പ്രചാരണത്തിനായി ഉമ്മൻ ചാണ്ടി എത്തുന്നതും ഇവർക്ക്​ കരുത്താകും. 10 വര്‍ഷം പുതുപ്പള്ളി പഞ്ചായത്ത് അംഗവും ഏഴര വര്‍ഷം പ്രസിഡൻറുമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നെബു ജോണ്‍. കെ.എസ്.യുവിലൂടെ സജീവ രാഷ്​ട്രീയത്തിലെത്തിയ നെബു പുതുപ്പള്ളി കേന്ദ്രീകരിച്ചുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും നെബു ജോണ്‍ വോട്ട് തേടുക. എന്നാൽ, യു.ഡി.എഫിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നത്. നിരവധി പേർ സീറ്റിൽ കണ്ണുവെച്ചിരുന്നതിനാൽ കോൺഗ്രസിൽ​ വോട്ട്​ ചോർച്ചയുണ്ടാകുമെന്നാണ്​ എൽ.ഡി.എഫ്​ കണക്കുകൂട്ടൽ. ഒപ്പം കേരള കോൺഗ്രസ്​ പാരമ്പര്യമുള്ള സ്ഥാനാർഥി സ്വന്തം നിലയിൽ പിടിക്കുന്ന വോട്ടുകളിലും ഇവർ അട്ടിമറി കണക്കുകൂട്ടുന്നു. കെ.എസ്.സി.എമ്മിലൂടെയാണ്​ സജി രാഷ്​ട്രീയത്തിലെത്തിയത്​. പരിയാരം സ്വദേശിയായ സജി യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല സെക്രട്ടറിയുമായിരുന്നു. പരിയാരം പബ്ലിക് ലൈബ്രറി, വൈ.എം.സി.എ എന്നീ സംഘടനകളുടെ പ്രസിഡൻറ്​, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിൽ ഉള്‍പ്പെടെ ശക്തമായ സ്വാധീനമായ ബി.ജെ.പി നിബു ജേക്കബിനെയാണ്​ രംഗത്തിറക്കിയിരിക്കുന്നത്. ബിസിനസുകാരന്‍ കൂടിയായ നിബുവിലൂടെ ന്യൂനപക്ഷ വോട്ട് ബാങ്ക് വിള്ളലും വിജയവും ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വോട്ട്​ വിഹിതം ഉയർത്താൻ ബി.ജെ.പിക്ക്​ കഴിഞ്ഞിരുന്നു. 2015ലെ വോട്ടുനില പുതുപ്പള്ളി ജെസിമോൾ മനോജ് ​(യു.ഡി.എഫ്​) -21,103 സൂസൻ മാത്യു (എൽ.ഡി.എഫ്​) -10,933 ശശികല വിനോദ് ​(എൻ.ഡി.എ) -7,271
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story