Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹാവൂ...; ജില്ല...

ഹാവൂ...; ജില്ല പഞ്ചായത്തിൽ ഒടുവിൽ തീരുമാനം

text_fields
bookmark_border
. ഇടത്​-വലത്​ മുന്നണികളിൽ സ്ഥാനാർഥി നിർണയം . എൻ.ഡി.എ നേരത്തേ പ്രഖ്യാപിച്ചിരുന്നു കോട്ടയം: തർക്കങ്ങൾക്കൊടുവിൽ ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികളെ നിശ്ചയിച്ച്​​ ഇടത്​-വലത് മുന്നണികൾ. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ്​ പത്രിക സമർപ്പിക്കാനുള്ള തലേന്ന്​ സ്ഥാനാർഥിനിർണയം ഇരുമുന്നണികളും പൂർത്തിയാക്കിയത്​. ​എൽ.ഡി.എഫിനൊപ്പമുള്ള കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം ബുധനാഴ്​ച രാത്രി വൈകി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എമ്മും യു.ഡി.എഫും​ സ്ഥാനാര്‍ഥികളെ വ്യാഴാഴ്​ച പ്രഖ്യാപിക്കും. പിന്നാലെ പത്രികയും സമര്‍പ്പിക്കും. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്​ അവകാശവാദങ്ങളിൽ താളംതെറ്റിയ കോൺ​ഗ്രസിലെ സ്ഥാനാർഥി ചർച്ചകൾ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിലാണ്​ തീരുമാനത്തിലേക്ക്​ നീങ്ങിയത്​. കോണ്‍ഗ്രസില്‍ അവസാനംവരെ തര്‍ക്കം നിലനിന്ന അയര്‍ക്കുന്നം, കുറിച്ചി സീറ്റുകളിലെ തര്‍ക്കം ബുധനാഴ്​ച ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്​ പരിഹരിച്ചത്​. അയര്‍ക്കുന്നത്ത്​ 'എ' ഗ്രൂപ്പിലെ ഫില്‍സണ്‍ മാത്യൂസി​െന സ്ഥാനാർഥിയാക്കാൻ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേരത്തേ തീരുമാനമെടുത്തിരു​െന്നങ്കിലും ഇവിടെ അപ്രതീക്ഷിത സ്ഥാനാർഥിയെത്തി. അയര്‍ക്കുന്നം സീറ്റ് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ് തയാറായില്ല. ഇതോടെ​ അയര്‍ക്കുന്നം ഐ ​ഗ്രൂപ്പിനുതന്നെ വിട്ടുനൽകി. ഇവിടെ മണര്‍കാട് പഞ്ചായത്ത് അംഗമായ റെജി എം. ഫിലിപ്പോസ് സ്ഥാനാര്‍ഥിയാകും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മാലം ഡിവിഷനില്‍നിന്ന്​ മത്സരിക്കാന്‍ പ്രചാരണം ആരംഭിച്ച ശേഷമാണ്​ റെജിയെ അയര്‍ക്കുന്നത്തേക്ക്​ മാറ്റുന്നത്. റെജിക്ക്​ പകരം മാലം ഡിവിഷനില്‍ ജോജി സി. ജോണ്‍ മത്സരിക്കും. കുറിച്ചി ഡിവിഷനില്‍ കെ.എസ്.യു പ്രതിനിധിയായ വൈശാഖ് മത്സരിക്കും. അവസാന നിമിഷം വരെ അധ്യാപകസംഘടന നേതാവ് ടി.എസ്. സലീമി​ൻെറ പേരും പരിഗണനയിലുണ്ടായിരു​െ​ന്നങ്കിലും ഗ്രൂപ് ഫോര്‍മുലകൂടി പരിഗണിച്ചതോടെ സീറ്റ് വൈശാഖിന് ലഭിച്ചു. ഇതോടെ എട്ട്​ ഡിവിഷനുകളില്‍ എ ഗ്രൂപ് പ്രതിനിധികളും അഞ്ച്​ ഡിവിഷനുകളില്‍ ഐ ഗ്രൂപ് പ്രതിനിധികളും മത്സരിക്കും. പൂഞ്ഞാര്‍, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, കുറിച്ചി ഡിവിഷനുകളിലാണ്​ എ ഗ്രൂപ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. കടുത്തുരുത്തി, ഉഴവൂര്‍, അയര്‍ക്കുന്നം, കുമരകം, തലയാഴം ഡിവിഷനുകളാണ്​ ഐ ഗ്രൂപ്പി​ൻെറ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ വൈക്കത്തും കോൺഗ്രസ്​ സ്ഥാനാർഥി മത്സരിക്കുമെന്നാണ്​ ഡി.സി.സി നേതൃത്വം അറിയിച്ചിരുന്നതെങ്കിലും ഇവിടെ ജോസഫ്​ ഗ്രൂപ്​ കഴിഞ്ഞ ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതി​ൻെറ പേരില്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത നിലനില്‍ക്കുകയാണ്. ഒരുവിഭാഗം ഇതിൽ കടുത്ത പ്രതിഷേധത്തിലാണ്​. മുതിർന്ന നേതാക്കളെയെല്ലാം ഇവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​. ജോസ്​ വിഭാഗം എത്തിയതോടെ പതിവ്​ തെറ്റിയതിനൊടുവിൽ എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. മുൻ തെരഞ്ഞെടുപ്പുകളിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ പ്രചാരണത്തിനിറങ്ങുന്ന എൽ.ഡി.എഫ്​, ഇത്തവണ മാരത്തൺ ചർച്ചകൾക്കൊടുവിലാണ്​ തീരുമാനത്തിലേ​െക്കത്തിയത്​. പാമ്പാടി, പുതുപ്പള്ളി, വാകത്താനം, പൂഞ്ഞാര്‍, ഭരണങ്ങാനം, കുറവിലങ്ങാട് ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ്​ എൽ.ഡി.എഫിൽ തലവേദനയായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പാമ്പാടിയില്‍ സി.പി.എമ്മിലെ ഫ്ലോറി മാത്യുവും പുതുപ്പള്ളിയില്‍ സി.പി.എം സ്വതന്ത്രനായി മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് സജി കെ. വര്‍ഗീസും വാകത്താനത്ത്​ സി.പി.ഐയിലെ ലൈസാമ്മ ജോര്‍ജും കുറവിലങ്ങാട്ട് കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിലെ നിര്‍മല ജിമ്മിയും ഭരണങ്ങാനത്ത്​ ജോസ്​ വിഭാഗത്തിലെ രാജേഷ് വാളിപ്ലാക്കലും പൂഞ്ഞാറില്‍ പി.ടി. തോമസും മത്സരിക്കാന്‍ തീരുമാനമായി. പി.ടി. തോമസും ജോസ്​ വിഭാഗം പ്രതിനിധിയാണ്​. പൂഞ്ഞാര്‍ സീറ്റ്​ കേരള കോൺഗ്രസിന്​ വിട്ടുനൽകാൻ ആദ്യം സി.പി.എം താൽ​പര്യം കാട്ടിയിരുന്നില്ല. പുഞ്ഞാറിന്​ പകരം പുതുപ്പള്ളി നൽകാമെന്നായിരുന്നു സി.പി.എം നിലപാട്​. ഇത്​ ജോസ്​ അംഗീകരിച്ചില്ല. ഇതോടെ പൂഞ്ഞാറിനു പകരം സി.പി.ഐയുടെ വാകത്താനം നല്‍കാമെന്ന്​ സി.പി.എം നിര്‍ദേശിച്ചു. എന്നാൽ, വാകത്താനം വിട്ടുനൽകാനാകില്ലെന്ന്​ സി.പി.ഐ അറിയിച്ചു. ഇതോടെ സി.പി.എം പുതുപ്പള്ളിയിൽ തൃപ്​തിപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story