Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ കേരള...

പാലായിൽ കേരള കോൺഗ്രസ്-ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പാലാ: പാലാ നഗരസഭയിൽ യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 26 വാർഡിൽ 13 സീറ്റിലാണ് കേരള കോൺഗ്രസ് മത്സരിക്കുന്നത്. മുൻ ചെയർമാൻ കുര്യാക്കോസ് പടവനാണ് മുന്നണിയെ നയിക്കുന്നത്. ആറ്​ മുനിസിപ്പൽ മുൻ കൗൺസിലർമാരും പാനലിലുണ്ട്. സ്ഥാനാർഥി പേര്, വാർഡ് ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ: ജോൺസൺ, ഞാവള്ളിൽ കണ്ണംകുളം (ഒന്ന്​ ), ബിൻസി ജോജി, മൈലാടൂർ പുത്തൻപുരയിൽ (രണ്ട്​), സാബു ഗോവിന്ദൻ, ഈന്തുങ്കൽപറമ്പിൽ (അഞ്ച്​), പി.കെ. മധു, പാറയിൽ (ആറ്​), സേവി പി. സ്കറിയ, പൊരുന്നോലിൽ (ഏഴ്​), സിജി ടോണി, തോട്ടത്തിൽ (എട്ട്​), ലിജി ബിജു, വരിക്കാനായിൽ (ഒമ്പത്​), കുര്യാക്കോസ് പടവൻ (10), ജോസ് ഇടേട്ട് (12), ലത മോഹനൻ, പാലംപുരയിടത്തിൽ (14), ജോഷി ജോൺ വട്ടക്കുന്നേൽ (20), ആനിയമ്മ ജോൺ കോളാച്ചേരിൽ (25), പുഷ്പമ്മ രാജു, തോലാനിക്കൽ (26). കോൺഗ്രസ് സ്ഥാനാർഥികളെ വ്യാഴാഴ്​ച പ്രഖ്യാപിക്കും. എലിക്കുളത്ത് ഇടതുസ്ഥാനാർഥികൾ പത്രിക നൽകി എലിക്കുളം: എലിക്കുളത്ത് ഇടതുസ്ഥാനാർഥികൾ പത്രിക നൽകി.16 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം -ആറ്, സി.പി.ഐ-രണ്ട്, കേരള കോൺഗ്രസ് ജോസ് വിഭാഗം-ആറ്, ജനാധിപത്യ കേരള കോൺഗ്രസ്-ഒന്ന്, പൊതുസ്വതന്ത്ര-ഒന്ന് എന്നിങ്ങനെയാണ്​ സീറ്റ്​ വിഭജനം. സ്ഥാനാർഥികൾ: ഒന്ന്-സിനി ജോയി, രണ്ട്-സാജൻ തൊടുക, മൂന്ന്-ആശ റോയി, നാല്-സെൽവി വിൽസൺ, അഞ്ച്-ദീപ ശ്രീജേഷ്, ആറ്-ഷേർളി അന്ത്യാംകുളം, ഏഴ്-സൂര്യമോൾ, എട്ട്-എസ്. ഷാജി, ഒമ്പത്- റെജിമോൻ, 10-സെൻസിമോൾ ആൻറണി, 11-എം.പി. സുമംഗലാദേവി, 12-അഖിൽ അപ്പുക്കുട്ടൻ, 13-റോസ്മി ജോബി, 14-സിബി ആൻറണി ഈരൂരിക്കൽ, 15-ജിമ്മിച്ചൻ ഈറ്റത്തോട്, 16-ടെസി കാര്യാടിയിൽ. കാലിത്തീറ്റ വിതരണം പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരമുള്ള കാലിത്തീറ്റ വിതരണം വെള്ളിയാഴ്ച രാവിലെ 11 മുതൽ ഒന്നുവരെ ചെറുവള്ളി ക്ഷീരസംഘത്തിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story