Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആദിവാസി യുവാവി​െൻറ...

ആദിവാസി യുവാവി​െൻറ മൃതദേഹം ​െചക്​പോസ്​റ്റിൽ തടഞ്ഞിട്ടു; വനംവകുപ്പ്​ വാച്ചറെ പിരിച്ച്​ വിട്ടു

text_fields
bookmark_border
ആദിവാസി യുവാവി​ൻെറ മൃതദേഹം ​െചക്​പോസ്​റ്റിൽ തടഞ്ഞിട്ടു; വനംവകുപ്പ്​ വാച്ചറെ പിരിച്ച്​ വിട്ടു കട്ടപ്പന: നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ മരിച്ച ആദിവാസി യുവാവി​ൻെറ മൃതദേഹം വനംവകുപ്പ് കിഴുകാനം ചെക്പോസ്​റ്റിൽ തടഞ്ഞിട്ടു. കണ്ണംപടി ആദിവാസിമേഖലയിലെ വാക്കത്തികുടി ഈറ്റക്കൽ ബിജു ഇരവിയാണ് (46) നെഞ്ചുവേദനയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്​ച മരിച്ചത്. ആശുപത്രിയിൽനിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൊവ്വാഴ്​ച രാത്രി കിഴുകാനം ചെക്പോസ്​റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചറാണ് മൃതദേഹം മുക്കാൽ മണിക്കൂറോളം തടഞ്ഞിട്ടത്. പരാതിയെ തുടർന്ന്​ വനം വകുപ്പ് താൽക്കാലിക വാച്ചർ കണ്ണംപടി കുടിലമറ്റം, ശശിയെ വനംവകുപ്പ് ജോലിയിൽനിന്ന് പുറത്താക്കി. സംഭവം സംബന്ധിച്ച്​ ബന്ധുക്കൾ പറഞ്ഞത്: ചൊവ്വാഴ്​ച രാവിലെ വളകോട്ടിൽ പണിസ്ഥലത്ത് വന്ന ബിജുവിന് രാവിലെ ഒമ്പതോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ഉപ്പുതറ സി.എച്ച്.സിയിൽ എത്തി​െച്ചങ്കിലും ഗുരുതരമായതിനാൽ വിദഗ്​ധ ചികിത്സക്ക്​ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാൽ, നില വഷളായി ഉച്ചക്ക് 12 ഓടെ മരിച്ചു. തുടർന്ന്കോവിഡ് ടെസ്​റ്റ്​ പൂർത്തിയാക്കി വൈകീ​ട്ടോടെ മൃതദേഹവുമായി ബന്ധുക്കൾ വാഹനത്തിൽ വീട്ടിലേക്ക് പുറപ്പെട്ടു. കനത്ത മഴയും മോശമായ കാലാവസ്‌ഥയും കാരണം ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ആദിവാസികുടിയിലേക്കുള്ള യാത്ര ദുഷ്​കരമായിരുന്നു. രാത്രി ഏഴോടെയാണ് മൃതദേഹവുമായി ബന്ധുക്കൾ കിഴുകാനം ചെക്പോസ്​റ്റിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചർ ശശി വാഹനം കടത്തി വിടില്ലെന്ന് അറിയിച്ചു. മൃതദേഹമാണെന്ന് അറിയിച്ചിട്ടും ചെക്പോസ്​റ്റ്​ തുറന്ന് വാഹനം കടത്തിവിടാൻ തയാറായില്ല. തുടർന്ന് ഉപ്പുതറ പഞ്ചായത്ത്‌ വാർഡ് അംഗം ഡി.എഫ്.ഒയെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. അദ്ദേഹത്തി​ൻെറ നിർദേശപ്രകാരം കിഴുകാനം ഫോറസ്​റ്റ്​ സ്​റ്റേഷനിൽനിന്നും രാത്രി 7.45 ലോടെ ഉദ്യോഗസ്ഥരെത്തിയശേഷമാണ്​ ചെക്പോസ്​റ്റ്​ തുറന്ന് മൃതദേഹം കടത്തിവിട്ടത്. രാത്രിയിലെ ശക്തമായ മഴയത്ത് മുക്കാൽ മണിക്കൂറോളം മൃതദേഹം വഴിയിൽ കിടന്നു. ബിജു താമസിക്കുന്ന വാക്കത്തി ഭാഗത്തേക്ക്​ വഴി ഏറെ ദുർഘടവും വന്യമൃഗ ശല്യമുള്ളതുമാണ്. രാത്രി മൃതദേഹം തടഞ്ഞിട്ട നടപടിയിൽ ഊരുമൂപ്പൻമാർ പ്രതിഷേധിക്കുകയും മൃതദേഹത്തോടുള്ള അനാദരവാണെന്ന്​ ആരോപിക്കുകയും ചെയ്​തതോടെയാണ്​ പിരിച്ചുവിടൽ നടപടി. ബുധനാഴ്​ച ഉച്ചക്ക്​ ര​ണ്ടോടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ സിനി. TDG1 BIJU IRAVI 46 മരിച്ച ബിജു
Show Full Article
TAGS:
Next Story