Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപട്ടികജാതി സീറ്റിലെ...

പട്ടികജാതി സീറ്റിലെ എൽ.ഡി.എഫ്​-യു.ഡി.എഫ്​ വനിത സ്​ഥാനാർഥികൾ 'വ്യാജ'ന്മാർ

text_fields
bookmark_border
ജാതി സർട്ടിഫിക്കറ്റ്​ വ്യാജമെന്ന്​ തഹസിൽദാർ നെടുങ്കണ്ടം: പട്ടികജാതി വനിത സംവരണ സീറ്റിൽ വ്യാജ സർട്ടിഫിക്കറ്റ്്് തരപ്പെടുത്തിയതായ പരാതിയിൽ നടന്ന അന്വേഷണത്തിൽ ഇരു മുന്നണിയിലെയും സ്​ഥാനാർഥികൾ വ്യാജന്മാരെന്ന്​ കണ്ടെത്തിയതായി ഉടുമ്പൻചോല തഹസിൽദാർ. ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡ് പാമ്പുപാറയിലാണ് വ്യാജ ജാതി സർട്ടിഫിക്കറ്റ്് തരപ്പെടുത്തി വനിത സ്​ഥാനാർഥികൾ മത്സര രംഗ​െത്തത്തിയത്. ഇടതു മുന്നണി സ്​ഥാനാർഥി പട്ടികജാതി വനിത സംവരണ സീറ്റിൽ മത്സരിക്കാനായി വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് തയാറാക്കിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ്​ പ്രവർത്തകർ ആദ്യം രംഗത്തെത്തി. ക്രിസ്​ത്യൻ മതാചാര പ്രകാരം വിവാഹിതയാവുകയും ജിവിതം നയിക്കുകയും ചെയ്യുന്ന യുവതിക്ക് പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന്്് റവന്യൂ അധികൃതർ കണ്ടെത്തി. സംഭവത്തിൽ ഉടുമ്പൻചോല വില്ലേജ്​ ഒാഫിസറോടും തഹസിൽദാർ വിശദീകരണം തേടി. തെളിവെടുപ്പ്​ നടത്തി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കം നിയമ നടപടികളിലേക്ക്​ നീങ്ങുന്നതിനിടെ എതിർ സ്​ഥാനാർഥിക്കെതിരെ സമാന പരാതിയുമായി സി.പി.എം പ്രവർത്തകരും എത്തി. ഇതിൽ രാജാക്കാട് വില്ലേജ് ഓഫിസറിൽനിന്ന്​ വിശദീകരണം തേടിയ​ സമാന നടപടിയാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥിയുടേതെന്നും കണ്ടെത്തിയെന്ന്​ തഹസിൽദാർ നിജു കുര്യൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story