Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിയഡോഷ്യസ് മാർത്തോമ...

തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത സ്ഥാനമേറ്റു

text_fields
bookmark_border
തിരുവല്ല: മലങ്കര മാർത്തോമസഭക്ക്​ പുതിയ അധ്യക്ഷൻ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെന്ന നാമത്തിലാണ് പുതിയ മെത്രാപ്പോലീത്ത അധികാരമേറ്റത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായ വേദിയെ സാക്ഷിയാക്കിയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. പ്രത്യേക പ്രാർഥന ചടങ്ങുകൾക്കുശേഷം പുതിയ അധ്യക്ഷനായി ചുമതലയേറ്റ ഗീവർഗീസ്​ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയെ വൈദികർ ചേർന്ന്‌ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് സഭയുടെ 22ാമത് പരമാധ്യക്ഷനായി സ്ഥാനചിഹ്നങ്ങൾ നൽകി അവരോധിക്കൽ നടന്നു. തിരുവല്ല എസ്​.സി.എസ് വളപ്പിലെ സഭ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത അന്തരിച്ചതിനെത്തുടർന്നാണ്​ പുതിയ അധ്യക്ഷ​ൻെറ സ്ഥാനാരോഹണം. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ഡോ. മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പോലീത്തയും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്​ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ആ​േൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, നഗരസഭ മുൻ ചെയർമാൻ ആർ. ജയകുമാർ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ തുടങ്ങി രാഷ്​ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങുകളിൽ പങ്കെടുത്തു. പാരിസ്ഥിതിക വിഷയങ്ങളോട്​ മുഖംതിരിക്കാനാവില്ല - തിയഡോഷ്യസ് മർത്തോമ തിരുവല്ല: പാരിസ്ഥിതിക വിഷയങ്ങളോട് സഭക്ക്​ മുഖംതിരിച്ച്​ നിൽക്കാനാവില്ലെന്ന് മാർത്തോമ സഭ അധ്യക്ഷനായി സ്ഥാനമേറ്റ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ സഭ ജീർണതയിലേക്ക് പോകുമെന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. എക്യുമെനിക്കൽ സഭകളുടെ ഏകീകരണത്തിന്​ പ്രവർത്തിക്കും. ധനമുള്ളവർ സമ്പത്തിന് അടിമകളാകരുത്. പെൺകുട്ടികളുടെ കരച്ചിൽ നാട്ടിൽ ഉയർന്നുകേൾക്കുന്നു. ഇരയെ സംരക്ഷിക്കാനാവാത്തവിധം നിയമങ്ങൾ ദുർബലമാകരുത്​. യുവാക്കളാണ് സഭയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ന്യൂനപക്ഷ പീഡകരാണെന്ന്​ തോന്നിയിട്ടില്ലെന്ന്​ ഒരു മാധ്യമത്തിന്​ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പിന്നീട്​ അഭിപ്രായ​െപ്പട്ടു. കേന്ദ്രം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്ന്​ തോന്നത്തക്ക സംഭവങ്ങൾ സഭക്കുള്ളിലുണ്ടായിട്ടി​െല്ലന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story