Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: മൂന്നാം സെമസ്​റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം-2017 അഡ്മിഷൻ ​െറഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ നവംബർ 27ന്​ ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അപേക്ഷ തീയതി ഒന്നുമുതൽ നാലുവരെ വർഷ ബി.എസ്​സി നഴ്‌സിങ്​ (2012-15 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പരീക്ഷഫലം 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി (സി.എസ്.എസ്) ​െറഗുലർ, സപ്ലിമൻെററി, ബെറ്റർമൻെറ്​ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 23നകം സർവകലാശാല വെബ്‌സൈറ്റിലെ സ്​റ്റുഡൻറ്​സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. 2012 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫീസടച്ച് നവംബർ 23ന് മുമ്പ്​ നേരിട്ട് അപേക്ഷിക്കണം. പോളിമർ സയൻസി​ൻെറ 100ാം വാർഷികാഘോഷം; രാജ്യാന്തര ഓൺലൈൻ കോൺഫറൻസിന് തുടക്കം കോട്ടയം: പോളിമർ സയൻസി​ൻെറ 100ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും പോളണ്ടിലെ ഡിഡാൻസ്‌ക് ടെക്‌നോളജി സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഓൺലൈൻ സമ്മേളനത്തിന് തുടക്കം. 'പോളിമർ സയൻസി​ൻെറ 100 വർഷങ്ങൾ; ഭൂതകാലവും ഭാവിയും' വിഷയത്തിൽ നടക്കുന്ന കോൺഫറൻസ് പുണെ എൻ.സി.എൽ മുൻ ഡയറക്ടർ ഡോ. എസ്. ശിവറാം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ജപ്പാനിലെ നഗാഓക്ക സാങ്കേതിക സർവകലാശാലയിലെ പ്രഫ. സീച്ചി കവാഹര നാച്ചുറൽ റബറും നാനോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട മുഖ്യപ്രഭാഷണം നടത്തി. മാക്രോ മോളിക്കുലാർ സയൻസി​ൻെറയും പോളിമർ സയൻസി​ൻെറയും വളർച്ചയുടെ ചരിത്രവും നേരിടുന്ന പ്രതിസന്ധികളും അവസരങ്ങളും ചർച്ചചെയ്യുന്ന കോൺഫറൻസിൽ വിവിധ വിഷയങ്ങളിൽ 30 രാജ്യങ്ങളിൽനിന്നുള്ള അറുപതിലേറെ പ്രഭാഷണങ്ങളും വിദ്യാർഥികളുടെ പോസ്​റ്റർ പ്രദർശനവും നടക്കും. നവംബർ 15 വരെ നടക്കുന്ന കോൺഫറൻസിൽ ജർമനി, ജപ്പാൻ, അമേരിക്ക, കാനഡ, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രിയ, സെനഗാൾ, നേപ്പാൾ, ബ്രസീൽ, പോളണ്ട്, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കും. പ്രാദേശിക ഭരണനിർവഹണ വെബിനാർ 16ന് മഹാത്മാ ഗാന്ധി സർവകലാശാല അന്തർ സർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയ്​നബിൾ ​െഡവലപ്‌മൻെറ്​ ആൻഡ്​ ഗവേണൻസുമായി സഹകരിച്ച് നവംബർ 16ന് പ്രാദേശിക ഭരണനിർവഹണ വെബിനാർ സംഘടിപ്പിക്കുന്നു. 'പ്രാദേശിക ഭരണനിർവഹണം; സാധ്യതകളും വെല്ലുവിളികളും രാജ്യാന്തര താരതമ്യ പരിപ്രേക്ഷ്യത്തിലൂടെ' വിഷയത്തിൽ വൈകീട്ട് 6.30 മുതൽ ഗൂഗിൾ മീറ്റിലൂടെയാണ് വെബിനാർ. ട്രാൻസിലിക് ഇൻറർനാഷനൽ പ്രസിഡൻറും യു.എൻ.ഡി.പി ഗവേണൻസ് മുൻ ഉപദേശകനുമായ ജോൺ സാമുവൽ മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സർവകലാശാല രാഷ്​ ട്രതന്ത്ര പഠനവിഭാഗത്തിലെ പബ്ലിക് പോളിസി ആൻഡ്​ ഗവേണൻസ് വിദഗ്ധൻ ഡോ. എസ്. ഷാജി അധ്യക്ഷത വഹിക്കും. പ്രാദേശിക ഭരണനിർവഹണ-അധികാര വികേന്ദ്രീകരണരംഗത്തെ പ്രമുഖർ പങ്കെടുക്കും. http://meet.google.com/sho-gmcr-ybx ലിങ്കിലൂടെ വെബിനാറിൽ പങ്കെടുക്കാം. ഫാക്കൽറ്റി ഡെവലപ്‌മൻെറ്​ പ്രോഗ്രാം എം.ജി യൂനിവേഴ്‌സിറ്റി യു.ജി.സി-എം.എച്ച്.ആർ.ഡി സ്‌ട്രെയ്ഡ് പ്രോഗ്രാമി​ൻെറ ഭാഗമായി ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സൻെറർ സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക്​ ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മൻെറ്​ പ്രോഗ്രാം നടത്തുന്നു. നവംബർ 23 മുതൽ 29 വരെയാണ് പ്രോഗ്രാം. എൻട്രപ്രണർഷിപ്, ബിസിനസ് സ്​റ്റാർട്ടപ് എന്നിവയെ ഉദ്ദേശിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിന്​ stride@mgu.ac.in ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 17നകം അപേക്ഷ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 9847901149.
Show Full Article
TAGS:
Next Story