Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപട്ടികജാതി -...

പട്ടികജാതി - പട്ടികവർഗ- ദലിത്- പരിവർത്തിത ക്രൈസ്തവ മുന്നണി രൂപവത്​കരിച്ചു

text_fields
bookmark_border
കോട്ടയം: സർക്കാറിൻെറ മുന്നാക്ക പ്രീണന നയങ്ങളെയും സാമ്പത്തിക സംവരണം നടപടികളെയും ചെറുത്തുതോൽപിക്കാനും ദലിതരുടെ വിശാല ഐക്യം സാധ്യമാക്കാനും കോട്ടയത്ത്​ ചേർന്ന ദലിത് ആദിവാസി, ദലിത്, ക്രൈസ്തവ നേതൃസമ്മേളനത്തിൽ പട്ടികജാതി-പട്ടികവർഗ- ദലിത് -പരിവർത്തിത ക്രൈസ്തവ മുന്നണി എന്ന പേരിൽ വിവിധ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. സവർണ സംവരണത്തെ പിന്തുണക്കുന്ന രാഷ്​ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും അംഗസംഘടനകൾ വോട്ടു ചെയ്യില്ല. സവർണ സംവരണത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും സൂചനസമരമായി 21ന് 10000 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. 30 സംഘടനകളിൽനിന്നായി 97 സമുദായ നേതൃത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. അഡ്വ. പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചെയർമാനായി സണ്ണി എം. കപിക്കാടിനെയും​ വൈസ് ചെയർമാൻമാരായി കെ. അംബുജാക്ഷൻ, കെ.കെ. സുരേഷ്, ചിത്ര നിലമ്പൂർ, ജി. വരദരാജൻ, ഐ.ആർ. സദാനന്ദൻ, എം.ഡി. തോമസ്, വി.എസ്. രാധാകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: അഡ്വ. പി.എ. പ്രസാദ് (ജന. സെക്രട്ടറി), ബിജോയ് ഡേവിഡ്, അഡ്വ. സജി കെ. ചേരമൻ, എസ്.ജെ. സാംസൺ (സെക്രട്ടറിമാർ), കെ. സന്തോഷ് കുമാർ, ദീപ പി. മോഹൻ (യൂത്ത് കോഓഡിനേറ്റർമാർ).
Show Full Article
TAGS:
Next Story