Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപണിയായുധങ്ങള്‍...

പണിയായുധങ്ങള്‍ വാടകക്ക്​ കൊടുക്കുന്ന സ്ഥാപനത്തില്‍ മോഷണം; രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
പാലാ: പണിയായുധങ്ങള്‍ വാടകക്ക്​ കൊടുക്കുന്ന സ്ഥാപനത്തില്‍നിന്ന് 70,000 രൂപയും ഇലക്ട്രിക് അറക്കവാളും മോഷ്​ടിച്ച കേസില്‍ സ്ഥാപന ഉടമയുടെ മുന്‍ ഡ്രൈവറടക്കം രണ്ടുപേരെ പാലാ സി.ഐ അനൂപ് ജോസും സംഘവും പിടികൂടി. കഴിഞ്ഞ അഞ്ചിന് ചെത്തിമറ്റം കല്യഹയറിങ് ആൻഡ്​ സർവിസിങ് സൻെററില്‍ നടന്ന മോഷണത്തില്‍ സ്ഥാപന ഉടമ സതീഷ്മണിയുടെ മുന്‍ ഡ്രൈവര്‍ ഇടമറ്റം ചീങ്കല്ലേല്‍ ആണ്ടൂക്കുന്നേല്‍ അജി (36), സുഹൃത്ത് ഇടമറ്റം പുത്തന്‍ശബരിമല കോളനിയില്‍ ചൂരക്കാട്ട് തോമസ് (അപ്പ -43) എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തി​ൻെറ പുറകിലെ അഴി നീക്കി ഉള്ളില്‍കയറിയ ഇരുവരും ചേര്‍ന്ന് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയും അവിടെ സൂക്ഷിച്ചിരുന്ന വാളും മോഷ്​ടിക്കുകയായിരുന്നു. പിറ്റേന്ന് സ്ഥാപനത്തിലെ തൊഴിലാളികളെ മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ ഇവരാണ് മോഷണത്തിന് പിന്നിലെന്ന രഹസ്യവിവരം പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസിന് ലഭിച്ചു. സംഭവ ദിവസം ഇവര്‍ ബൈക്കില്‍ പോവുന്നതി​ൻെറ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മോഷ്​ടിച്ചെടുത്തതും വാള്‍ വിറ്റ്​ കിട്ടിയതുമായ പണം കൊണ്ട് കാര്‍ വാടകക്ക്​ എടുത്ത് കറങ്ങുകയായിരുന്ന പ്രതികളെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ ഭരണങ്ങാനത്തുനിന്നാണ് കസ്​റ്റഡിയിലെടുത്തത്. സി.ഐ അനൂപ് ജോസിനൊപ്പം എസ്.ഐ എം.ഡി. അഭിലാഷ്, തോമസ് സേവ്യര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, ഷെറിന്‍ സ്​റ്റീഫന്‍, ജോഷി മാത്യു, സജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു. ചിത്രം: KTL Prathikal അറസ്​റ്റിലായ തോമസ്, അജി വെടി പൊട്ടിയ സംഭവം: ലൈസൻസ്​ റദ്ദാക്കി കോട്ടയം: താലൂക്ക്​ ഓഫിസിൽ പരിശോധനക്കെത്തിച്ച തോക്കിൽനിന്ന്​ അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ തെള്ളകം മാടപ്പാട്ട്​ ബോബൻ തോമസി​ൻെറ തോക്ക്​ ലൈസൻസ്​ കലക്​ടർ റദ്ദാക്കി. പൊതുസ്ഥലത്ത് പൊതുജന സുരക്ഷക്ക്​ ഭീഷണിയാകുന്ന രീതിയില്‍ തോക്ക് കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. ലൈസൻസ്​ ജില്ല മജിസ്​ട്രേറ്റ്​ മുമ്പാകെ സമർപ്പിക്കണം. ഇയാളുടെ കൈവശമുള്ള പിസ്​റ്റൾ, ഡബിൾബാരൽ തോക്ക്​ എന്നിവ കസ്​റ്റഡിയിലെടുക്കാൻ വെസ്​റ്റ്​ ​െപാലീസിന്​ നിർദേശം നൽകി. തഹസിൽദാരും ജില്ല പൊലീസ്​​ മേധാവിയും ലൈസൻസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ റിപ്പോർട്ട്​ നൽകിയിരുന്നു. ചൊവ്വാഴ്​ച ഉച്ചക്കാണ്​ താലൂക്ക്​ ഓഫിസ്​ വരാന്തയിൽ വെച്ച്​ ബോബൻ തോമസി​ൻെറ കൈയിലിരുന്ന​ തോക്കിൽനിന്ന്​ വെടി പൊട്ടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story